രാഹുൽ മത്സരിച്ച രണ്ടിടത്തും ജയിച്ചു.
ബി.ജെ.പി. തോറ്റു.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുലിൻ്റെ പ്രകടനം ഒന്നാം തരം തന്നെ. 84 വർഷങ്ങൾക്കു ശേഷം ഭരണഘടനയ്ക്ക് പുനർജനി നല്കിയത് രാഹുലാണ്. മതാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ മുഷ്ടിപ്പിടിയിൽ നിന്നുള്ള മോചനമാണ് നടന്നത്. ഭരണ ഘടനയും മതേതരത്വവും ജനാധിപത്യവും സമുദായ സൗഹാർദ്ദവുമാണ് ഇന്ത്യയുടെ അഭിഭാജ്യ ഘടകം. വിദ്വേഷത്തിൻ്റെ പീടിക അടച്ച് സ്നേഹത്തിൻ്റെ പീടിക തുറക്കാനാണ് രാഹുൽ പരിശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രാഹുലിൻ്റെ താരോദയം ഇന്ത്യയുടെ തലവര തിരുത്തിക്കുറിയ്ക്കും.
ലോക് സഭയിലെ രാഹുലിൻ്റെ കന്നി പ്രസംഗത്തിൽ അദ്ദേഹം ഉയർത്തിയ ചോദ്യശരങ്ങൾ ഭരണ പക്ഷത്തിൻ്റെ മർമ്മത്തിൽ തറയ്ക്കുന്നതായിരുന്നു. 50 വർഷത്തിനു മുൻപു നടന്ന അടിയന്തിരാവസ്ഥയെ പൊക്കിപ്പിടിച്ചാണ് പ്രധാനമന്ത്രിയും സ്പിക്കറും അമിത്ഷായും കോൺഗ്രസ്സിനെ ആക്ഷേപിക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കേണ്ടതുണ്ട്.
രാജ്യം നേരിടുന്ന ദുരിതങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കനാണ് രാഹുൽ പരിശ്രമിക്കുന്നത്. നീറ്റ് പരീക്ഷയുടെ നടത്തിപ്പിലുള്ള കൃത്രിമത്വത്തെ രാഹുൽ ചോദ്യം ചെയ്തു. വീണ്ടും മണിപ്പൂരിലെത്തി ,ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അവിടെയുള്ളവർക്ക് ആശ്വാസം പകർന്നു. പ്രശ്നങ്ങളിൽ നിന്ന് ഓടി ഒളിക്കാനല്ല പ്രശ്നങ്ങൾക്കു നടുവിൽ ചാടിവിഴുന്നുള്ള ധീരതയാണദ്ദേഹത്തിൻ്റേത്. അത് കോൺഗ്രസ്സിനും ഇന്ത്യാമുന്നണിക്കും ഊർജ്ജം നല്കി.
രാഹുൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ സൂറത്തിലെ ദുരിതവും കണ്ടറിഞ്ഞു. അടുത്ത പ്രാവശ്യം ഗുജറാത്ത് തങ്ങൾ പിടിച്ചടക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.
ഹത്രാസിൽ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ആൾ ദൈവത്തിൻ്റെ ആൾക്കുട്ടത്തിൽപെട്ട് നൂറിലധികം പേരാണ് മരിച്ചത്. അവിടെയും രാഹുൽ എത്തി,ബന്ധുക്കളുടെ കണ്ണീരൊപ്പി. ഭാരത് ജോഡോ യാത്രയുടെ തുടർച്ചപോലെ രാഹുലിൻ്റെ ഭാരതയാത്ര ഫലം കാണുമെന്നുറപ്പ്.
കോൺഗ്രസ്സ് ജനങ്ങളുടെ പാർട്ടിയാണ്. 139 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ്സാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയുടേയും ഇന്ദിരയുടേയും രാജീവിൻ്റേയും ജീവൻ ബലിദാനം ചെയ്തതു കൊണ്ടാണ് കോൺഗ്രസ്സിന് ശക്തിയുണ്ടായത്. മഹാന്മജിയെ വെടിവെച്ചു കൊന്ന ഗോഡ്സേയുടെ പിൻമുറക്കാരുടെ കൈകളിൽ ഇന്ത്യ ഭദ്രമല്ല.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടേയും നേതൃത്വം ഇൻഡ്യയ്ക്ക് ഒരു ഉയർത്തെഴുന്നേല്ലുണ്ടാക്കും തീർച്ച.
പ്രൊഫ. ജി.ബാലചന്ദ്രൻ