കേരളീയ സമൂഹത്തിലും മനസിലും ജാതിയും വർണവും കൊടിക്കുത്തിവാണകാലത്ത് നടന്ന ഐതിഹാസികമായ സമര പോരാട്ടമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. ആ സാമൂഹിക വിപ്ലവത്തിന് ഇന്ന് 90 വയസ് തികയുകയാണ്. വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ടാണ് ഗുരുവായൂർ സത്യാഗ്രഹം അരങ്ങേറിയത്. വൈക്കം സത്യാഗ്രഹത്തിന് ശ്രീ നാരായണ ഗുരുദേവനായിരുന്നു നേതൃത്വം നൽകിയതെങ്കിൽ , ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഗാന്ധിജിയാണ് . ഗുരുവായൂരിലെ 3 നടകളിലും സത്യാഗ്രഹം സംഘടിപ്പിക്കാൻ മന്നത്തു പത്മനാഭൻ , കെ. കേളപ്പൻ ‘ സുബ്രഹ്മണ്യം തിരുമുമ്പ് എന്നിവരെ ചുമതലപ്പെടുത്തി. ഈ സമരത്തിൻ്റെ പ്രസിഡണ്ടായിരുന്ന കെ കേളപ്പനാണ് സത്യാഗ്രഹത്തിൻ്റെ അവസാനം മരണം വരെ ഉപവാസം നടത്താൻ തയ്യാറെടുത്തത്.. ഇതറിഞ്ഞ ഗാന്ധിജി കേളപ്പനയച്ച സന്ദേശത്തിൽ പറഞ്ഞു. ” താങ്കൾ ഉപവാസം നിർത്തണം. ഞാനത് ഏറ്റെടുക്കുകയാണ് “: സത്യാഗ്രഹ സമരത്തിന് അഗ്നി പകർന്ന പ്രമുഖരായിയുന്നു എ.കെ.ജി യും , പി. കൃഷ്ണപിള്ളയും കേരളത്തിലെ ഉപ്പു സത്യാഗ്രഹ വേദിയായ പയ്യന്നൂരിൽ പര്യടനം നടത്തിക്കൊണ്ടാണ് എ.കെ. ജി യും , തിരുമുമ്പനും ഗുരുവായൂർ സത്യാഗ്രഹത്തിൽ രംഗ പ്രവേശം ചെയ്തത്. ‘ ക്ഷേത്ര പ്രവേശന വിളംബരം എന്ന സുപ്രധാന പ്രഖ്യാപനത്തെ സ്വാധീനിച്ചതും ഗുരുവായൂർ സത്യാഗ്രഹമായിരുന്നു.
പ്രൊഫ ജി ബാലചന്ദ്രൻ