
ഇന്നലെയുടെ തീരത്ത്
എന്റെ ആത്മകഥ. “ഇന്നലെയുടെ തീരത്ത്”, ഇതര രചനകളിൽ നിന്നും വിഭിന്നമായിരുന്നു നീറുന്ന നേരനുഭവങ്ങളുടെ തുറന്നു പറച്ചിൽ. വീണുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനും നടന്നു വന്ന വഴികളിൽ താങ്ങായും തണലായും നിഴലായും നിലാവായും നിന്നവരെയെല്ലാം സ്മരിക്കാനും ആത്മകഥയ്ക്ക് കഴിഞ്ഞു എന്നത് എനിക്ക് നൽകുന്ന സന്തോഷം ചെറുതല്ല. സംഭവബഹുലമായ അനുഭവങ്ങളും ഈറനണിയിച്ച ആത്മസംഘർഷങ്ങളും ഉള്ളുതുറന്ന് ആസ്വദിച്ച സന്തോഷങ്ങളും അക്ഷരങ്ങളായി പകർത്തി ആത്മകഥയായി അനുവാചക ഹൃദയങ്ങളിലേക്ക് എത്തിക്കുക എന്നത് ഭഗീരഥപ്രയത്നമാണ്.
About the Book
പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ച ചെറുതും വലുതുമായ നേരനുഭവങ്ങളെയെല്ലാം ഓർത്തെടുത്തുള്ള പകർത്തിയെഴുത്ത് മുതൽ പ്രകാശനം വരെയുള്ള നിമിഷങ്ങളിലെല്ലാം കരുത്തേകിയത് ഇന്ദിരയായിരുന്നു. എന്റെ മനസാക്ഷിക്ക് നേരെന്ന് ബോധ്യമായ കാര്യങ്ങൾ അമ്പത് അദ്ധ്യായങ്ങളിൽ അക്ഷരങ്ങളായി എഴുതി വച്ചപ്പോൾ അത് ചരിത്രവും വർത്തമാനവുമായി സംവദിക്കുന്നതായി എനിക്ക് തോന്നി. വറുതിയുടെ ബാല്യവും സംഘർഷങ്ങളുടെ യുവത്വവും പക്വതയുടെ അദ്ധ്യാപനവും അതിജീവിച്ച് നേരിന്റെ പാതയിൽ തലയുയർത്തി നിൽക്കാൻ സാധിച്ചു എന്നത് എന്നെ ഹർഷപുളകിതനാക്കുന്നു. ഒട്ടും സമ്പന്നമല്ലാത്ത ഭൂതകാലത്ത് നിന്ന് വെളിച്ചമില്ലാത്ത ദുരന്ത വഴികളിലൂടെ അലഞ്ഞ് നടന്ന എനിക്ക് ആത്മവിശ്വാസം ഒരിക്കൽ പോലും നഷ്ടപ്പെട്ടില്ല. കർമ്മപഥങ്ങളിൽ കറയും കരിയും പുരളാതെ ഞാൻ നേടിയ ജീവിതവിജയത്തിന്റെ ശിൽപ്പികൾ ഇന്ദിരയും, ജീവനും റാണിയും കൂടിയാണ്. “എന്റെ” എന്ന ഏറ്റവും ഊർജ്ജപ്രസരണ ശേഷിയുള്ള വാക്കു കൊണ്ട് തന്നെയാണ് അവരെയെല്ലാം ഞാൻ ആത്മകഥയിൽ അടയാളപ്പെടുത്തിയത്.
"ബാലചന്ദ്രൻ സാർ പല തലമുറകൾക്ക് ഗുരുനാഥനാണ്. നന്മയുടെയും വിശുദ്ധിയുടെയും പ്രതീകമാണദ്ദേഹം."



About the Author
Prof.G.Balachandran
Born on 27 June 1944 in the Alappuzha District of Kerala . Completed education from SD College Alappuzha and Master of Arts from University College , Thiruvananthapuram. Served as Malayalam Professor in S.D. College Alappuzha.
Other Books
എന്റെ ജീവിതാനുഭവങ്ങളും ഞാൻ കണ്ട ദേശക്കാഴ്ചകളും അക്ഷരങ്ങളായി പകർത്തിയതാണ് ഈ രചനകൾ...
എന്റെ കയ്യെഴുത്തുകൾ വെളിച്ചംകാണുമ്പോൾ നന്ദിപൂർവ്വം ഓർക്കേണ്ട ഒട്ടനവധി പേരുണ്ട്. എന്റെ ആശയങ്ങൾ അക്ഷരങ്ങളും വാക്കുകളുമായി അനുവാചകത്തിലേക്ക് എത്തുമ്പോൾ നിറഞ്ഞ സംതൃപ്തിയാണ്.
"ബാലചന്ദ്രൻ സാറിന്റെ ജീവിതം സുതാര്യ സുന്ദരമാണ്."
ശ്രീ പ്രഭാവർമമ

തകഴിയുടെ സർഗപഥങ്ങൾ
സഹൃദയരുടെ മനം കവർന്ന സഹിത്യകാരനാണ് തകഴി ശിവ ശങ്കരപിളള. അദ്ദേഹമാണ് മലയാളത്തെ വിശ്വസാഹിത്യ വേദിയിലേക്ക് ഉയർത്തിയത്.

അനുഭവങ്ങളുടെ അകത്തളങ്ങളിൽ
കാലത്തിന്റെ ആവാഹനവും പകർന്നാട്ടയുമാണ് ജീവിതം. മനുഷ്യരുടെ സ്ഥൂലവും സൂക്ഷ്മവുമായ ഭാവങ്ങളെ ഒപ്പിയെടുക്കുന്നൊരു ശീലം കുട്ടിക്കാലം മുതലേ എനിക്കുണ്ടായിരുന്നു.

തകഴി കഥയുടെ രാജശില്പി
തകഴിയുമായി അൻപതു വർഷത്തെ ആത്മബന്ധം എനിക്കുണ്ട്. ആ മനസ്സിനെ തൊട്ടറിയാൻ കഴിഞ്ഞ അപൂർവ്വം ചിലരിൽ ഒരാളാണ് ഞാൻ.