കാലത്തിന്റെ ആവാഹനവും പകർന്നാട്ടയുമാണ് ജീവിതം. മനുഷ്യരുടെ സ്ഥൂലവും സൂക്ഷ്മവുമായ ഭാവങ്ങളെ ഒപ്പിയെടുക്കുന്നൊരു ശീലം കുട്ടിക്കാലം മുതലേ എനിക്കുണ്ടായിരുന്നു.
സൗഹൃദങ്ങളെ വീണ്ടെടുക്കാനും നടന്നു വന്ന വഴികളിൽ താങ്ങായും തണലായും നിഴലായും നിലാവായും നിന്നവരെയെല്ലാം സ്മരിക്കാനും ആത്മകഥയ്ക്ക് കഴിഞ്ഞു എന്ന് എനിക്ക് നൽകുന്ന സന്തോഷം ചെറുതല്ല.