Books
Dr. Indira Balachandran

കൂടറിയാതെ

ഡോ ഇന്ദിരാ ബാലചന്ദ്രൻ്റെ ആദ്യ നോവലാണ് കൂടറിയാതെ, ‘ സ്വന്തം വീടിനോട് യാത്രപറയേണ്ട സമയമായി എന്ന അറിവ് ഗിരിജ എന്ന പെൺകുട്ടിയുടെ മനസ്സിൽ സൃഷ്ടിക്കുന്ന ഉൾക്കിടിലതയാണ് നോവലിൻ്റെ ഇതിവൃത്തം. . യാത്രയ്ക്കു മുമ്പെ ഗിരി സ്വന്തം മനസ്സു വായിക്കാനൊരുങ്ങി. നെഞ്ചിൻകൂട്ടിനകത്തിരുന്ന്ഒരു കിളി കലപിലാ ചിലച്ച്ചിറകിട്ടടിച്ചുകൊണ്ടിരുന്നു. നിഷ്കളങ്കയായ ഗിരിജയുടെ ആത്മഗാഥയാണിത്. നിറക്കൂട്ടുകളില്ലാത്ത ഇരുണ്ട ലോകത്തേക്കു ചേക്കേറാൻ വിധിക്കപ്പെടുന്ന അവളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ ലോകം ഈ നോവലിൽ ഹൃദ്യമായി ആവിഷ്കരിക്കുന്നു.

ശീലാവതിയും ഗാന്ധാരിയും

ഭർത്തൃഹിതത്തിനു വിധേയരായി ത്യാഗോജ്ജ്വല ജീവിതം നയിച്ച പുരാണ കഥാപാത്രങ്ങളാണ് ശീലാവതിയും ഗാന്ധാരിയും. അവർ പുരുഷന്റെ അടിമകളായിരുന്നില്ല. ഭയമോ സ്വാർത്ഥത പരിരക്ഷിക്കാനുളള മോഹമോ അല്ല അവരെ അതിനു പ്രേരിപ്പിച്ചത്. മറിച്ച് നർമ്മ ബോധത്തിലുള്ള നിഷ്ഠയായിരുന്നു. ദുരനുഭവങ്ങളിൽ കാലിടറാതെ, നീതിയുടെ പാതയിൽ അവർ പുരോഗമിച്ചു. ഭാരത സ്ത്രീത്വത്തിന് അത്യുന്നതമായ മാനം ചമച്ചു. ദുഷ്ടനായ ഭർത്താവിന്റെ അഭീഷ്ട സിദ്ധിക്ക് സന്നദ്ധയായ ശീലാവതിയെ ആധുനിക സ്ത്രീ ഒരാദർശമായി സ്വീകരിക്കുമോ? അന്ധനായ ഭർത്താവിനു നിഷേധിക്കപ്പെട്ട വെളിച്ചത്തിന്റെ ലോകത്ത് അന്യയായിക്കാൻ ദൃഢനിശ്ചയം ചെയ്യുന്ന മറ്റൊരു ഗാന്ധാരി ഇക്കാലത്ത് ഉണ്ടാവുമോ? ഇല്ലെന്നു വരാം.

കാളിദാസവൈഖരി

ഭാരതഹൃദയത്തിന്റെ സമസ്ത സൗന്ദര്യവും കാവ്യധാരയിൽ പകർന്ന മഹാഗായകനായ കാളിദാസ സാഹിതിയെ കുറിച്ചുള്ള പഠനസമാഹാരമാണ് കാളിദാസ വൈഖരി. . സത്യ സമ്മോഹനമായ ജീവിത യാഥാർത്ഥ്യങ്ങളെയും സന്താപ ദുരിതങ്ങളുടെ കരിനിഴൽപ്പാടുകളെയും സമന്വയിപ്പിച്ച് ജീവിതത്തെ സൂക്ഷ്മമായി പ്രവചിച്ച ഋഷിതുല്യനായ കവിയാണ് കാളിദാസൻ. തപ:സിദ്ധമായ വിശുദ്ധിയും തർക്കമറ്റ ആർഷ സംസ്കാരധന്യതയും നക്ഷത്രദീപ്തിയോടെ വിളങ്ങിയിരുന്ന കാളിദാസകാവ്യങ്ങൾ വൈദർഭിയുടെ വരദാനസൗഭാഗ്യത്താൽ അനുഗൃഹീതമാണ്.

കാളിദാസനും മലയാള കവിതയും

ഡോ. ഇന്ദിരാബാലചന്ദ്രൻ രചിച്ച ‘കാളിദാസനും മലയാള കവിതയും’ എന്ന പുസ്തകം . കൈയിലെടുക്കുമ്പോഴും ഭയബഹുമാന സമ്മിശ്രമായ, . എന്നാൽ അനുഭൂതിവലയിതമായ ഒരു വികാരമാണ് ഏവർക്കും അനുഭവപ്പെടുക . യന്ത്ര നാഗരികതയുടെ കലാപകാലുഷ്യങ്ങൾക്കിടയിൽ പുലരുമ്പോഴും ഇന്ത്യയുടെ ആത്മാവിന് ഭാവസ്ഥിരങ്ങളായ ജനനാന്തര സൗഹൃദങ്ങളെപ്പറ്റി ഒരു നേരമെങ്കിലും ഓർക്കാതെ കടന്നുപോകാനാകുന്നില്ല. ഭാരതദർശനത്തിന്റെ സർഗ്ഗവിതാന വാതിൽ തുറന്ന ഈ നേരിനിപ്പിനെ സൂര്യ താലത്തിൽ വെച്ചു നേദിച്ച മഹാകവി കാളിദാസൻ അതിനാൽത്തന്നെ നമുക്ക് വ്യക്തിയെന്നതേക്കാൾ മധുരോദാരവും തീക്ഷ്ണസുന്ദരവുമായ ഒരു വികാരമാണ്.