‘ .പ്രിയപ്പെട്ട കുട്ടികളെ, ഇന്ന് കേരളപ്പിറവി . ഒരു വലിയ ഇടവേളയ്ക്ക് ശേഷം കുട്ടികളെല്ലാം പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി സ്കൂളിൻ്റെ തിരുമുറ്റത്ത് വീണ്ടും ഒത്തുചേരുന്ന സുദിനം .! എല്ലാവരും മിടുക്കരാവണം. നമ്മുടെ കേരളം വൈവിധ്യങ്ങളുടെ ഒരു കലവറയാണ്…. പച്ചപ്പട്ടുടുത്ത കൈരളി ഏറെ സുന്ദരമാണ് .. പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന പൂവുകൾ… മണ്ണിനെ പൊന്നാക്കി ചിന്നിച്ചിതറി ഒഴുകുന്ന കാട്ടരുവികളും പുഴകളും…. പൂത്തുലഞ്ഞ ചില്ലകളാൽ നൃത്തം വെയ്ക്കുന്ന വൃക്ഷങ്ങൾ …. നിത്യ സ്നേഹത്തിൻ്റെ ഹൃദയരാഗം പാടുന്ന വർണ്ണപ്പക്ഷികൾ.. ചേറ് മണമുള്ള നെല്ലോലപ്പാടങ്ങൾ … മുല്ലയും മുക്കുറ്റിയും തുമ്പയും വാരി വിതറിയ വയൽ വരമ്പുകൾ …… നാട്യങ്ങളില്ലാത്ത നന്മകളാൽ സമൃദ്ധമായ നാട്ടിൻ പുറങ്ങൾ…… … തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങൾ… ആഞ്ഞു വീശുന്ന തിരമാലകൾ … അങ്ങനെ മനം നിറയ്ക്കുന്ന സന്തോഷത്തിൻ്റെ പേരാണ് കേരളം .! നാണം കുണുങ്ങി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ ഓളങ്ങളും, …. തെയ്യങ്ങളുടെ കോലത്തു നാടും .. . വീരപഴശ്ശിയുടെ ബ്രഹ്മഗിരി താഴ് വരയും….. കുഞ്ഞാലി മരയ്ക്കാർമാർ പട നയിച്ച സാമൂതിരി സ്വരൂപവും … പോരാട്ട വീര്യത്തിൻ്റെ ഏറനാടൻ വള്ളുവനാടൻ മല മടക്കുകളും …. . അഗ്രഹാരങ്ങളുടെ കഥ പറയുന്ന നിത്യഹരിതമായ ഖസാക്കിൻ്റെ ഇതിഹാസ ഭൂമിയും …. താളമേളങ്ങളാൽ വിസ്മയങ്ങൾ തീർക്കുന്ന ശക്തൻ്റെ പൂര നഗരിയും …. മെട്രോ വണ്ടിയുടെ ചൂളമുയരുന്ന അറബിക്കടലിൻ്റെ റാണിയും … അറിവിൻ്റെ വെളിച്ചമായ അക്ഷര നഗരവും’..:: ഏലമലക്കാടുകളുടെ സുഗന്ധം വീശുന്ന ഇലവീഴാപൂഞ്ചിറയും .. കൊതുമ്പു വള്ളങ്ങളും ജലോത്സവങ്ങളും സമൃദ്ധമാക്കുന്ന കിഴക്കിൻ്റെ വെനീസും … കാനന വാസൻ്റെ ശരണ മന്ത്രങ്ങൾ കേട്ട് നിറഞ്ഞൊഴുകുന്ന ദക്ഷിണ ഭാഗീരഥിയും . . പ്രതാപങ്ങളുടെ ദേശിംഗനാടും… പ്രതാപമസ്തമിക്കാത്ത അനന്തപുരിയും…. അങ്ങനെ അതിരുകളില്ലാത്ത വൈവിധ്യങ്ങളുടെ സമന്വയമാണ് കേരളം … കേരളപ്പിറവി ദിനം, പഠനത്തിൻ്റെ മാത്രമല്ല ഒരു പുതിയ ഭരണത്തിൻ്റെയും മാറ്റത്തിൻ്റെയും തുടക്കം കൂടിയാവട്ടെ.. *പ്രൊഫ ജി ബാലചന്ദ്രൻ.*

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി