രാഷ്ട്രീയത്തിലെ ചതുരംഗക്കളി :

കേരളത്തിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി. എന്നിങ്ങനെ മൂന്ന് ദേശീയ രാഷട്രീയപ്പാർട്ടികളാണുള്ളത്. പിന്നെ ഉപഗ്രഹങ്ങളെന്നപ്പോലെ സി.പി.ഐ, ലീഗ്, കേരള കോൺഗ്രസ് എന്നീ ചിന്ന ചിന്നപ്പാർട്ടികൾ. കേരളത്തിൻ്റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതിൽ ക്രൈസ്തവ സഭയും മുസ്ലീം വിഭാഗങ്ങളും നിർണ്ണായക ഘടകമാണ്. എൽ.ഡി.എഫും, യൂ.ഡി.എഫും അതിനിടയിൽ പെട്ട് മുന്നോട്ടു നീന്തുന്നു. ബി.ജെ.പിയും അധികാരത്തിനു വേണ്ടി കിണഞ്ഞ് മത്സരിക്കുകയാണ്. കോൺഗ്രസ്സിന് ബി.ജെ.പിയുമായി രഹസ്യ ബന്ധമുണ്ടെന്നു മാർക്സിസ്റ്റു പാർട്ടിയും, അതല്ല നേരെ തിരിച്ചാണെന്ന് കോൺഗ്രസ്സും, ഇതു രണ്ടുമല്ല കോൺഗ്രസ്സും സിപിഎമ്മും ഇരട്ടപെറ്റവരാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.

കേരളത്തിലെ കോൺഗ്രസ്സിൽ സർവ്വത്ര അരക്ഷിതാവസ്ഥയാണ്. പുന: സംഘടന നീണ്ടു നീണ്ടു പോകുന്നു. ഒന്നിനും ഒരു ഐകരൂപ്യമില്ല. പരസ്പരം പാര വയ്ക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഗ്രൂപ്പ് രാഷ്ട്രീയം തലപൊക്കുന്നു. പല സ്വരത്തിലാണ് നേതാക്കൾ സംസാരിക്കുന്നത്. കെ.എസ് .യു, മഹിളാ കോൺഗ്രസ്സ് എന്നിവയുടെ പുന:സംഘടനയിൽ തർക്കവും വിതർക്കവും പൊട്ടിപ്പുറപ്പെട്ടു. യൂ.ഡി.എഫിന്റെ സമരങ്ങൾ ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരം – ജനങ്ങൾ മടുത്തു. ചിന്തൻ ശിബിരവും രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന യുവസംഗമവും പ്രതീക്ഷ നൽകുന്നു.

ബി.ജെ.പി. ഇവിടെ വേരോടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനവർ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി സംവദിക്കുന്നു. പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതിയിടുന്നു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിനനുവദിച്ചതു വഴി കേന്ദ്ര സർക്കാർ ജനങ്ങളുടെ കൈയ്യടി നേടി.

പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത യുവസംഗമം ബി.ജെ.പിക്ക് ഉത്തേജനം നൽകി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നിർവ്വഹിച്ച വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ഏറെ ശ്രദ്ധേയമായി. വന്ദേ ഭാരത് ട്രെയിനിൽ ഷൊർണൂരിൽ ചിലർ ശ്രീകണ്ഠൻ എം.പി.യുടെ പോസ്റ്ററൊട്ടിച്ചത് നിന്ദ്യമായി . കേരളത്തിൽ വികസനത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ‘ താഴെത്തട്ടിൽ ബി.ജെ.പിയും പുതിയ പ്രവർത്തന പദ്ധതികൾ തയ്യാറാക്കുന്നതിനു വേണ്ടി ബി.ജെ.പി

കോർ കമ്മറ്റിയെ നിയോഗിച്ചു. കേരളത്തിൽ ബി.ജെ.പി സീറ്റു പിടിച്ചാൽ അതിന്റെ നഷ്ടം ഇരുമുന്നണികൾക്കുമായിരിക്കും. ഇപ്പോൾ കോൺഗ്രസ്സും ക്രൈസ്തവ മേലദ്ധ്യക്ഷന്മാരെ കണ്ടു സംസാരിക്കുന്നു.

മാർക്സിസ്റ്റു പാർട്ടിയിലും സ്ഥിതി വിഭിന്നമല്ല. നാലു ബ്രാഞ്ചു കമ്മറ്റികൾ പിരിച്ചു വിട്ടു. ഉൾപ്പാർട്ടിപ്പോരുകൾക്ക് ഇപ്പോഴും ശമനമില്ല. നേതൃത്വഗുണമുളളവരെ ഒരു പാർട്ടിയും അംഗീകരിക്കുന്നില്ല. സ്വന്തം പാർട്ടിക്കു രൂപ ഭാവ ശൈലി രൂപപ്പെടുത്താനല്ല എല്ലാവരും ശ്രമിക്കുന്നത്. അവർ ബി.ജെ.പി.യുടെ യുവ സംഗമത്തേയും വന്ദേ ഭാരത് ട്രെയിനിനെയും നഖശിഖാന്തം എതിർക്കുന്നു. എം.വി. ഗോവിന്ദന്റെ പ്രതിരോധ ജാഥ ക്ലച്ചു പിടിച്ചില്ല.

എന്റെ അഭിപ്രായത്തിൽ ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികൾ എതിർ പാർട്ടികളുടെ വാലിൽ പിടിച്ച് രാഷ്ട്രീയം കളിക്കുന്നതിന് പകരം ഓരോ പാർട്ടിയും സ്വത്വം തെളിയിച്ചു കൊണ്ട് ജനങ്ങളുടെ പ്രീതി നേടണം. ഇപ്പോഴിതാ ജനങ്ങളെ പിഴിയാൻ കെൽട്രോണിന്റെ മറവിൽ Al ക്യാമറകൾ സ്ഥാപിക്കുന്നു. കോടാനുകോടി രൂപയുടെ അഴിമതിയും വെട്ടിപ്പ് നടക്കുന്നു.

പാവപ്പെട്ട യുവാക്കൾ രക്തം ചിന്തി പാർട്ടിക്കുവേണ്ടി പോരാടുന്നു. അവർക്കു് മോഹവും പ്രതീക്ഷയുമുണ്ട്. പക്ഷേ അവരിൽ ഭൂരിപക്ഷത്തിന്റേയും ഗതി അധോഗതിയാണ്. അവരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ച് അവരുടെ സേവനം പാർട്ടിക്കും രാഷ്ട്രത്തിന് ഉപയോഗിക്കണം. എല്ലാ രാഷ്ട്രീയ പ്രവർത്തകരും നിരാശയിലാണ്. ആജീവനാന്തം ഓരോ തസ്തികകളിൽ അള്ളിപ്പിടിച്ചിരിക്കുന്നവരെ മാറ്റി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണം.

ഇവിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കുഴലൂത്തും നടത്തി പാർട്ടികൾ കാലം കഴിക്കുന്നു. വ്യത്യസ്തമായ രാഷ്ട്രീയ തിമിലാകളി നടത്തതേ ജനോപകാര പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചാൽ യുവജനങ്ങൾക്കും നാടിനും ഓജസും ഊർജ്ജവും കിട്ടും.

ആരു കേൾക്കാൻ?

കണ്ണുള്ളവർ കാണട്ടെ

കാതുള്ളവർ കേൾക്കട്ടെ.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ