വയലാറിന് സ്നേഹപൂർവ്വം

വയലാറിന് സ്നേഹപൂർവ്വം . പ്രിയപ്പെട്ടവയലാർ , ……. ഹൃദയത്തിൽ നിന്ന് വേർപിരിക്കാനാവാത്ത ഒത്തിരി സ്നേഹക്കൂട്ടുകൾ സമ്മാനിച്ച് ഈ നല്ല ഹൈമവതഭൂവിൽ നിന്ന് അങ്ങ് യാത്രയായിട്ട് 46 സംവത്സരങ്ങൾ … സ്വപ്നങ്ങളെ രാജകുമാരികളാക്കി സ്വർഗ സിംഹാസനത്തിലേക്ക് ഈ മനോഹര തീരത്ത് നിന്ന് യാത്ര പോവുമ്പോൾ അങ്ങയുടെ കൈപ്പടയിൽ എനിക്കൊരു കവിത സമ്മാനിച്ചു… “കുറേ വിഗ്രങ്ങളുടെ കഥ” ! ചന്ദ്രകളഭം ചാർത്തി നാലര പതിറ്റാണ്ടുകൾക്കു മുമ്പ് ഞാനത് എൻ്റെ “സമന്വയം ” മാസികയിൽ പകർത്തിയിരുന്നു. .. വീണുടഞ്ഞു പോയെന്നു കരുതിയ “സമന്വയം ” മാസിക ഞാൻ വീണ്ടെടുത്ത് അങ്ങയുടെ ഓർമ്മ ദിനത്തിൽ അക്ഷര പൂക്കളായ് സമർപ്പിക്കുകയാണ്… “സമന്വയത്തിൻ്റെ പുതിയ പതിപ്പിൽ ആലേഖനം ചെയ്തത് അങ്ങയുടെ മുഖചിത്രമാണ് ! ഒരു ദേശത്തെ അനശ്വരമാക്കിയ മഹാകവിയ്ക്കുള്ള ആദരം. . മനുഷ്യൻ സൃഷ്ടിച്ച മതങ്ങളെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും ദേവരാഗങ്ങൾ എഴുതിയ മഹാകവിയായ അങ്ങയുടെ വേർപാട് ഇന്നും തീരാവേദനയാണ്.! ആ അന്ത്യയാത്രയുടെ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇന്നുമെൻ്റെ കണ്ണുകൾ നിറയും.. .. അവസാന നാളുകളിൽ കാണുമ്പോൾ രോഗം വയലാറിനെ കീഴ്പ്പെടുത്തിയിരുന്നു .. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോ. പൈയും ഡോ. വാര്യരും അടക്കം ഏതാനും ഡോക്ടര്‍മാര്‍ എല്ലാ വൈദ്യസഹായവും നൽകി. . മുപ്പത്തി മൂന്നു കുപ്പി രക്തം കൊടുത്തു. 1975 ഒക്ടോബര്‍ 27-ാം തീയതി രാവിലെ വയലാര്‍ നമ്മെ വിട്ടുപിരിഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ തുറന്ന ബസ്സിലാണ് ഭൗതികശരീരം വയലാറിലേക്ക് കൊണ്ടുപോയത്. പി. ഭാസ്കരന്‍, തോപ്പില്‍ ഭാസി, ഓ.എന്‍.വി, സി.വി. ത്രിവിക്രമന്‍ എന്നിവരും അന്ത്യയാത്രയില്‍ ഉണ്ടായിരുന്നു. വഴിയോരങ്ങളില്‍ കാത്തുനിന്ന ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിച്ചു. ചേര്‍ത്തലയില്‍ നിന്നുള്ള വിലാപയാത്ര ഒരു മനുഷ്യ മഹാ സമുദ്രമായി. എല്ലാ സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കളും പൗരമുഖ്യരും നാട്ടുകാരും വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. വിതുമ്പിക്കൊണ്ടാണ് കെ.ആര്‍. ഗൗരിയമ്മ വിലാപയാത്രയെ അനുഗമിച്ചത്. അന്ന് വയലാര്‍ വിപ്ലവത്തിന്‍റെ 29-ാം രക്തസാക്ഷി ദിനമായിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയവരും തൊട്ടടുത്തുള്ള രാഘവപ്പറമ്പില്‍ തടിച്ചുകൂടി. അതുപോലും യാദൃച്ഛികമാവാം. ചെങ്കൊടികള്‍ നാട്ടിലെല്ലായിടത്തും നിരന്നിരുന്നു. വയലാറിനോടുള്ള ആദരസൂചകമായി വൈകുന്നേരമായപ്പോള്‍ ആ കൊടികളെല്ലാം താഴ്ത്തി കറുപ്പു പതാകകള്‍ ഉയര്‍ത്തി. ഒന്നുറക്കെ കരയാന്‍പോലുമാകാതെ വിങ്ങുന്ന മനസ്സുമായി ഞാനും ആ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. വയലാറിന്‍റെ മരണശേഷം ഒരു വര്‍ഷം കഴിഞ്ഞ് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചു. മുഖ്യമന്ത്രി സി. അച്യുതമേനോനും മലയാറ്റൂരും എസ്.കെ. നായരും സി.വി. ത്രിവിക്രമനുമാണ് അതിന് നേതൃത്വം കൊടുത്തത്. വയലാറിന്‍റെ പേരില്‍ സാഹിത്യ അവാര്‍ഡ് കൊടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി വയലാറിന്‍റെ ചരമദിനത്തില്‍ (ഒക്ടോബര്‍ 27-ാം തീയതി) അവാര്‍ഡ് സമ്മാനിക്കുന്നു. ഏഴു വര്‍ഷമായി ഞാന്‍ വയലാർ ട്രസ്റ്റിന്‍റെ വൈസ് പ്രസിഡന്‍റാണ്. ട്രസ്റ്റിന്‍റെ സെക്രട്ടറി സി.വി. ത്രിവിക്രമന്‍റെ അശ്രാന്ത പരിശ്രമം കൊണ്ട് വയലാര്‍ ട്രസ്റ്റ് കുറ്റമറ്റ നിലയില്‍ പ്രവർത്തിക്കുന്നു. . പെരുമ്പടവം പ്രസിഡൻ്റായ ട്രസ്റ്റിൽ . വയലാർ ശരത്ചന്ദ്ര വർമ്മ , പ്രഭാ വര്‍മ്മ, കെ. ജയകുമാര്‍, ഗൗരീദാസന്‍ നായര്‍, സതീശന്‍ എന്നിവരും ഭാരവാഹികളാണ്. . മലയാളത്തിന്‍റെ അക്ഷരധന്യതയെ ജ്ഞാനപീഠത്തിന്‍റെ ഉന്നതശീര്‍ഷത്തില്‍ പ്രതിഷ്ഠിച്ച തകഴിയും എസ്.കെ. പൊറ്റക്കാടും എം.ടി.യും ഒ.എന്‍.വി.യും അക്കിത്തവും എല്ലാം വയലാര്‍ അവാര്‍ഡ് ജേതാക്കളായി. ഇത്തവണ ബെന്യാമിൻ്റെ “മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്കാണ് അവാർഡ്. ജീവിച്ചു കൊതി തീരാത്ത വയലാറിന്‍റെ സ്മരണാര്‍ത്ഥമുള്ള ട്രസ്റ്റിന്‍റെ വൈസ് പ്രസിഡന്‍റ് പദവി ഒരു ജന്മനിയോഗമായാണ് ഞാന്‍ കാണുന്നത്. പ്രൊഫ ജി ബാലചന്ദ്രൻ. (ഇന്നലെയുടെ തീരത്ത്: ആത്മകഥ )

Share Post

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ