ബ്രസീലിൽ മലയാളിയുടെ പേരിൽ ഒരു നദി. വിശ്വസിക്കാൻ തോന്നുന്നില്ല അല്ലെ. നമ്മുടെ നാട് വരണ്ടുണങ്ങി നിൽപ്പാണ്. ദാഹജലത്തിനു വേണ്ടി ജനങ്ങൾ കേഴുകയാണ്. കൊടിയ വേനലിൽ മണ്ണും മനുഷ്യനും തരു ലതാദികളും തളർന്നു പോകുന്നു. കിണറുകൾ മുതൽ കാട്ടരുവികൾ വരെ വരണ്ടുണങ്ങിക്കഴിഞ്ഞു. സൂര്യാഘാതത്തിൻ്റെ ഭീതിതമായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇവിടെ എല്ലാ നദികളും വറ്റി വരണ്ടു. ഇപ്പാൾ നദീ സംയോജനത്തിനു വേണ്ടി കേന്ദ്ര സർക്കർ പദ്ധതികൾ ആവിഷ്കരിക്കുന്നത് ശുഭോദർക്കമാണ്. നദികളിൽ വെള്ളത്തിൻ്റെ ഉറവിടം ഉണ്ടാക്കാനുള്ള മാർഗങ്ങൾ ചർച്ചയാകുന്നു.
അപ്പോഴാണ് ഒരു മലയാളി ബ്രസീലിൽ വീണ്ടെടുത്ത ‘ഹംസാ നദി’യെക്കുറിച്ച് വായിക്കാൻ ഇടയായത്. ഹംസ എന്ന പേരിന് പിന്നിൽ ഒരു കൗതുകം ഉണ്ട്-. ആമസോൺ നദിക്ക് സമാന്തരമായൊഴുകുന്ന ഭൂഗർഭ നദിയാണ് ഹംസാ നദി. ആമസോൺ നദിയുടെ 13000 അടി താഴെയാണ് ഈ പുഴയുടെ സ്ഥാനം !
ബ്രസീലിന്റേയും പെറുവിന്റേയും അതിര്‍ത്തിയില്‍ നാലായിരം കിലോമീറ്ററോളം നീളത്തില്‍ ഒഴുകുന്ന ഈ നദി കണ്ടെത്തിയത് കോഴിക്കോട്ടുകാരൻ ഹംസയാണ്.
ബ്രസീലിലെ റിയോഡി ജനീറോയിലെ നാഷണൽ ഒബ്സർവേറ്ററിയിലെ ഗവേഷകനും കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമായ പ്രൊഫ: വലിയമണ്ണത്തൽ ഹംസയോടുള്ള ആദരസൂചകമായാണ് ഈ നദിക്ക് ബ്രസീൽ ഇങ്ങനെ പേര് നൽകിയത്.
കോഴിക്കോട്ടെ കുന്ദമംഗലത്തെ വലിയ മണ്ണത്താൻ വീട്ടില്‍ കോയാമുവിന്റേയും ആയിഷയുടേയും മകനാണ് ഹംസ.. ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദിയുടെ മുഴുവന്‍ പേര് ‘റിയോ ഹംസ’ എന്നാണ് .
റിയോ എന്നാല്‍ നദിയെന്നാണ് അര്‍ഥം.
1960 കളിലാണ് ഹംസ ബ്രസീലിൽ ഗവേഷണ പഠനത്തിനെത്തുന്നത്. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നും മാസ്റ്റര്‍ ബിരുദമെടുത്തശേഷം, ഹൈദരബാദിലും കാനഡയിലുമെല്ലാം ജോലിയ്ക്കു പുറമേ ബ്രസീലിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററിയില്‍ ജിയോഫിസിക്‌സില്‍ സയന്റിസ്റ്റായി സേവനം അനുഷ്ഠിച്ചു. ‘ സര്‍വീസില്‍ നിന്നും റിട്ടയര്‍ചെയ്തശേഷമാണ് ഹംസ ബ്രസീലിന് പുതിയ ചരിത്രമെഴുതിക്കൊണ്ട് ഭൂഗര്‍ഭ നദി കണ്ടെത്തുന്നത്. മഴ മേഘങ്ങളെ മനുഷ്യൻ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ. വിസ്മൃതിയിലായ നദിയെ വീണ്ടെടുത്ത ഹംസയ്ക്ക് ബിഗ് സല്യൂട്ട്.
പ്രൊഫ ജി ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി