ഈ ഭൂമിയിൽ ജീവിച്ചു കൊതി തീരാത്ത വയലാർ നല്പത്തിയേഴാമത്തെ വയസ്സിൽ അന്തരിച്ചു. നാല്പത്തിയാറു വർഷം കഴിഞ്ഞിട്ടും വയലാർ ഗാനങ്ങൾക്കു ആയിരം പാദസരങ്ങളുടെ കിലുക്കമുണ്ട്. പദരചനയുടെ സംഗീതവും ബിംബകല്പനകളുടെ കാവ്യാത്മകതയും ഇതൾ വിരിയുന്ന വയലാർ ഗാനങ്ങൾക്ക് ഇന്നും എന്നും സൗന്ദര്യവും സൗരഭ്യവുമുണ്ട്.
* ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു;
* ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും;
* നദികളിൽ സുന്ദരി യമുന;
* സൂര്യ കാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ;
* കാറ്ററിയില്ല കടലറിയില്ല അലറും തിരയുടെ വേദന ;
* കടലിനക്കരെ പോണോരേ കാണാ പൊന്നിനു പോണോരേ;
* പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ –
എന്നിങ്ങനെ കേട്ടാലും കേട്ടാലും മതിവരാത്ത വയലാർ ഗാനങ്ങൾ മലയാളത്തിന്റെ നിത്യ വസന്തമാണ്.
ഭാരതീയ സംസ്ക്കാരിക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന കവിയെയാണ് നാം “സർഗ്ഗ സംഗീത”ത്തിൽ കാണുന്നത്. വൈവിദ്ധ്യമാർന്ന കവിതകൾ ഹിന്ദു മുസ്ലിം ക്രൈസ്തവ സങ്കല്പങ്ങൾക്കു മാറ്റു കുട്ടുന്നു.
കവിയുടെ തീവ്ര വികാരം തുടിക്കുന്ന മാടവനപ്പറമ്പിലെ ചിത, ആത്മാവിലൊരു ചിത എന്നീ കവിതകൾ അവിസ്മരണീയങ്ങളാണ്. “ബലികുടീരങ്ങളേ” എന്ന ഗാനം ഇന്നും എപ്പോഴും എവിടെയും കേൾക്കാം. “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു” എന്ന ഗാനത്തിനു ദേശീയ പുരസ്ക്കാരം ലഭിച്ചു.
കഴിഞ്ഞ 46 വർഷമായി അഭംഗുരം നടക്കുന്ന വയലാർ സാഹിത്യ അവാർഡ് ഒക്ടോബർ 27ാം തീയതി 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ചു എസ്. ഹരീഷിന് സമ്മാനിക്കുന്നു.
കുളിർമ്മയും സുഗന്ധവും മധുരവുമാർന്ന വയലാറിനെക്കുറിച്ചുള്ള ഓർമ്മകൾക്കു മുമ്പിൽ ഞാൻ പുഷ്പചക്രം സമർപ്പിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി