ഒക്ടോബർ 5, ലോക അദ്ധ്യാപക ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (Kerala Pradesh School Teachers Association-KPSTA) എന്നെയും ഇന്ദിരയെയും വീട്ടിലെത്തി ആദരിച്ചു. “വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽ നിന്നാണ് ” എന്നതായിരുന്നു ഈ വർഷത്തെ ലോക അദ്ധ്യാപക ദിന സന്ദേശം. 1994 ലാണ് യുനസ്കോ ലോകാദ്ധ്യാപക ദിനം ആചരിച്ചുതുടങ്ങിയത്. ഈ സുദിനത്തിൽ
തിരക്കുകൾ മാറ്റിവച്ച് ഗുരുവന്ദനത്തിന് എത്തിയ കെ.പി.എസ്.ടി.എ പ്രസിഡണ്ട് ശ്രീ പ്രദീപ്, ഭാരവാഹികളായ സർവ്വശ്രീ പി.കെ അരവിന്ദൻ , അബ്ദുൾ മജീദ്. വട്ടപ്പാറ അനിൽ ,ശിവരാജൻ എന്നിവർക്ക് ഹൃദയപൂർവ്വമായ നന്ദി. ഞങ്ങൾ പകർന്ന അദ്ധ്യാപനത്തിൻ്റെ ബാലപാഠങ്ങൾ മാർഗനിർദ്ദേശമായി ഉൾക്കൊണ്ടു പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ പ്രദീപ് ഉൾപ്പെടെയുള്ള ഭാരവാഹികളോട് ഞങ്ങളുടെ സ്നേഹം അറിയിക്കട്ടെ.
ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് എന്നും കുട്ടികൾ നൽകുന്ന അകളങ്കമായ സ്നേഹാദരങ്ങളാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയിൽ ഓരോ വിദ്യാർത്ഥിയുടെയും കൂടെ ഞങ്ങൾ ഒപ്പമുണ്ടാവും..
വിവിധ തട്ടുകളിൽ നിന്ന മൂന്നു സംഘടനകളെ ഒരു കൊടികീഴിൽ കൊണ്ടുവന്നതിനു
അഭിനന്ദനങ്ങൾ.
ഇനി മദ്യ വിരുദ്ധ പ്രചരണം സ്കൂളുകളിൽ ആരംഭിക്കണം. പദ്ധതി ആവിഷ്കരിക്കണം.
പ്രൊഫ.ജി.ബാലചന്ദ്രൻ