1980 മാർച്ച് 29 -ാം തീയതിയാണ്
ആലപ്പുഴയിലെ ആദ്യത്തെ നക്സൽ കൊലപാതകം നടന്നത് . ജനകീയ സാംസ്കാരിക വേദി എന്ന പേരിൽ നക്സൽ പ്രവർത്തനം ആലപ്പുഴയിൽ അരങ്ങേറിയിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് അവർ നാട്, ഗദ്ദിക, അമ്മ എന്നീ നാടകങ്ങൾ അരങ്ങിലെത്തിച്ചു. . കടമ്മനിട്ടയും സുരാസുവും എല്ലാം കവിതചൊല്ലി. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനു ഈ നക്സൽ കേസുമായി ബന്ധമുണ്ട്. കാഞ്ഞിരംചിറയിലെ ഒരു കയർ ഫാക്ടറി ഉടമയായ സോമരാജനെ വകവരുത്താൻ നക്സലുകൾ തീരുമാനിച്ചു. നക്സലിസം തലയ്ക്ക് പിടിച്ച അൻപതോളം ചെറുപ്പക്കാർ നരഹത്യയ്ക്കു തയാറായി. വിട് വെട്ടിപ്പൊളിച്ചു അകത്തു കയറി സോമരാജനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഭാര്യയും അനുജനും പറക്കമുറ്റാത്ത മക്കളും പേടിച്ചരണ്ടു കട്ടിലിനടിയിൽ ഒളിച്ചു. കൊലയാളികൾ കൊലവിളി നടത്തി . ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എഴുതിയ പി എം . ആന്റണിയും സംഘവും ആയിരുന്നു ഈ കൊലപാതകത്തിലെ മുഖ്യ പ്രതികൾ. ഭാസുരേന്ദ്ര ബാബുവും ഒരു ഇടതു കൈയ്യൻ സുധാകരനുമൊക്കെ അണിയറയിൽ പ്രവർത്തിച്ചവരാണ്. വളരെ ശ്രമപ്പെട്ടാണ് കുറ്റം തെളിയിച്ചത്. പ്രതികളിൽ 23 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാടകക്കാർ ആറാം തിരുമുറിവ് നാടകത്തിലെ വേഷവിധാനങ്ങൾ അണിഞ്ഞു കൊണ്ട് പ്രശ്സതമായ ഒരു പള്ളിയിലേക്ക് മാർച്ച് നടത്തി. പള്ളി വിശ്വാസികൾ എതിർത്തു. പോലിസ് ഇടപെട്ടു രംഗം ശാന്തമാക്കി. നാടകക്കാരനും ആറാം തിരുമുറിവിന്റെ സംവിധായകനുമായ പി.എം. ആന്റണിയുടെ ശിക്ഷാ കാലാവധി മുഖ്യമന്ത്രി എ.കെ ആന്റണി ഇളവു ചെയ്തു കൊടുത്തു. ദരിദ്ര യുവാക്കളെയാണ് അകത്തിരിക്കുന്ന ബുദ്ധി ജീവികൾ ആവേശം കൊളളിച്ച് കൊലകത്തിയുമായി വിട്ടത്. ഇതോക്കെ അസൂത്രണം ചെയ്ത സൂത്രശാലികൾ രക്ഷപ്പെട്ടു. ഇന്നും അങ്ങനെ തന്നെയാണ് എല്ലാ കാലപങ്ങളിലും സംഭവിക്കുന്നത്. ആസൂത്രകർ രക്ഷപ്പെടും. എന്നിട്ടും പാവങ്ങൾ പാഠം പഠിക്കുന്നില്ലല്ലോ?