ഒരു ദിവസം ഗുരുവായൂരമ്പലത്തിൽ നിൽക്കുമ്പോൾ കണ്ട ഒരു കാഴ്ച എന്നെ അമ്പരപ്പിച്ചു! കവി എസ് രമേശൻ നായരുടെ സി.ഡി ലീഡർ പ്രകാശനം ചെയ്യുകയാണ് ! അതു കഴിഞ്ഞ് ലീഡർ കവിയുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നു. ! ഞാൻ അമ്പരക്കാൻ കാരണമുണ്ട്..! വർഷങ്ങൾക്ക് മുമ്പ് രമേശൻ നായർ ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നപ്പോൾ ഒരു ഹാസ്യ നാടകം എഴുതി അവതരിപ്പിച്ചു. : ” കിങ്ങിണിക്കുട്ടൻ ” ! ലീഡറേയും മകനേയും കുടുംബത്തേയും പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു … ശതാഭിഷേകം എന്നായിരുന്നു ആ റേഡിയോ നാടകത്തിൻ്റെ പേര്. ചെറിയാൻ ഫിലിപ്പാണ് ആ നാടകം കേൾക്കണമെന്ന് എന്നെ വിളിച്ചു പറഞ്ഞത്. പിറ്റേന്ന് ആകാശവാണി നാടകത്തിലെ കഥയും സംഭാഷണവും തൊപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു .. ഞങ്ങളെല്ലാം രോഷാകുലരായി.- രമേശൻ നായരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉറച്ചു. വാർത്താവിതരണ മന്ത്രി അജിത് പാണ്ഡെ ഇടപെട്ടതോടെ രമേശൻ നായരെ ആന്തമാനിലേക്ക് സ്ഥലം മാറ്റി.. അത് ഒരു തരത്തിലുള്ള നാടു കടത്തലായിരുന്നു. നിൽക്കക്കള്ളിയില്ലാതെ രമേശൻ നായർ ആകാശവാണിയിൽ നിന്നും രാജിവച്ചു.! ആ രമേശൻ നായരെയാണ് ലീഡർ ഗുരുവായൂരമ്പലനടയിൽ വച്ച് തലയിൽ കൈവച്ചനുഗ്രഹിച്ചത്.! ലീഡർക്കത്രയേ ഉള്ളൂ ! ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണദ്ദേഹം. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പതിവുപോലെ ലീഡർ കണ്ണിറുക്കിച്ചിരിച്ചു.. ഓർമകൾക്ക് മുന്നിൽ നൂറു കോടി പ്രണാമം ! ( പ്രൊഫ ജി ബാലചന്ദ്രൻ: ഇന്നലെയുടെ തീരത്ത്: എന്ന ആത്മകഥയിൽ നിന്ന് ) #Leaderkarunakaran#ഇന്നലെയുടെ_തീരത്ത്#പ്രൊഫ_ജി_ബാലചന്ദ്രൻ#profgbalachandran