. ഇന്ത്യയുടെ ജലോത്സവമായ നെഹ്രു ട്രോഫി വള്ളംകളി ഒരു ജനതയുടെ ആവേശമാണ്. പുന്നമടക്കായലിൻ്റെ ചിറ്റോളങ്ങൾക്ക് ജീവൻ പകരാൻ ജലരാജാക്കൻമാർ ഒരുങ്ങിക്കഴിഞ്ഞു. ഒരു വ്യാഴവട്ടക്കാലം ഈ ദേശപ്പെരുമയുടെ ആർപ്പോ വിളികളിൽ പങ്ക് ചേർന്നതിൻ്റെ ഓർമകൾ ഇന്നും അലതല്ലുകയാണ്. ഞാൻ മുമ്പെ ഞാൻ മുമ്പെ എന്ന് പറഞ്ഞ് കായലോളങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടു കുതിച്ചെത്തുന്ന ജലരാജാക്കൻമാരെ eപ്രക്ഷക മനസ്സുകളിലേക്ക് പകർത്തുന്ന ആഹ്ളാദനിമിഷങ്ങൾ നൽകിയ സന്തോഷം ചെറുതല്ല. ആകാശവാണിക്കായ് ചെയ്ത കമൻ്ററി ഇന്നും എൻ്റെ കാതുകളിൽ പ്രതിധ്വനിയായി തുടരുന്നു. ഒരിക്കൽ വള്ളംകളിയുടെ കമൻ്ററി പറയാൻ ഞാനും ഭാര്യ ഇന്ദിരയും എൻ്റെ മകൾ റാണിയും ഉണ്ടായിരുന്നു. സെപ്തംബർ 4ന് നടക്കുന്ന ജലോത്സവത്തിന് ആശംസകൾ ….
(വിശദമായ കുറിപ്പ് കമൻ്റ് ബോക്സിൽ )
പ്രൊഫ ജി ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി