ഏറെക്കാലം ഭൂട്ടാനിൽ അദ്ധ്യാപകനായിരുന്ന ജി. ബാലചന്ദ്രൻ കൃതഹസ്തനായ ഒരു എഴുത്തുകാരനായിരുന്നു .. അദ്ദേഹം രചിച്ച “കാട്ടു നീതി “, ഉറുമ്പുകൾ, മോചനം, ജഗ, പ്രവാസം തുടങ്ങിയ നോവലുകൾ അന്ന് വളരെ ശ്രദ്ധിക്കപ്പെട്ടു.. ”” ആ ബാലചന്ദ്രനാണോ ഈ ബാലചന്ദ്രൻ എന്ന് പലരും തെറ്റിദ്ധരിച്ചു. മാത്രമല്ല രണ്ടും ഒരാൾ തന്നെയെന്ന മട്ടിൽ എന്നെ പ്രശംസിക്കാനും തുടങ്ങി .. ഞാൻ വിഷമത്തിലായി.. അങ്ങനെയിരിക്കുമ്പോൾ ഒരു സാഹിത്യ സദസ്സിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി .. എൻ്റെ സങ്കടം ഞാൻ അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു ഞാനും അതേ വിഷമവൃത്തത്തിലാണ്.. എന്നെ രാഷ്ട്രീയ നേതാവായ് പലരും തെറ്റിദ്ധരിക്കുന്നു .. എന്തു ചെയ്യണമെന്നറിയാതെ ഞാനും കുഴയുകയാണ്. ഞങ്ങൾ രണ്ടു ബാലചന്ദ്രൻമാർ ധർമ്മ സങ്കടങ്ങൾ പങ്കുവെച്ചപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു. എൻ്റെ പേരിനൊപ്പം പ്രൊഫസർ എന്നു കൂടി വെയ്ക്കും. ആ വിവരം ഞാൻ ഭൂട്ടാൻ ബാലചന്ദ്രനെ അറിയിച്ചു. അതു കേട്ടപ്പോൾ സൗമ്യനും സ്നേഹസമ്പന്നനുമായ അദ്ദേഹം പൊട്ടിച്ചിരിച്ചു. അതിൻ്റെ കിലുക്കം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.. പ്രൊഫസർ എന്നു വെയ്ക്കുന്നത് അൽപ്പത്തരമാണെന്ന് എനിക്കറിയാം. തെറ്റിദ്ധാരണ ഒഴിവാക്കാൻ ഞാനും ഭൂട്ടാൻ ബാലചന്ദ്രനും എടുത്ത ഒരു തീരുമാനത്തിൻ്റെ ഫലമാണത്… ഭൂട്ടാൻ ബാലചന്ദ്രൻ അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു.. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണമിക്കുന്നു…. (പ്രൊഫസർ ജി ബാലചന്ദ്രൻ്റ “ഇന്നലെയുടെ തീരത്ത് എന്ന ആത്മകഥയിൽ നിന്ന്)
പ്രൊഫസർ_ജി_ബാലചന്ദ്രൻ
#professor_g_balachandran