ഇന്ത്യയെ കർമ്മഭൂമിയാക്കിയ ആനിബസൻ്റ്

ബഹുവിധചിന്തയും പ്രവർത്തനമികവുംകൊണ്ട് ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിച്ച മാനവികതയുടെ പ്രചാരകയും പ്രവാചകയുമായിരുന്നു ആനിബസൻ്റ്. മാതൃഭൂമിയായ ബ്രിട്ടനേക്കാൾ ആനിബസൻ്റ് ഹൃദയത്തിലാവാഹിച്ചത് തൻ്റെ കർമ്മമണ്ഡലമായ ആർഷഭാരത സംസ്കൃതിയെയായിരുന്നു. 1875-ൽ ന്യൂയോർക്കിൽ മാഡം മാഡം ബ്ലാവറ്റ്സ്കി സ്ഥാപിച്ച തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രതിനിധി എന്ന നിലയിൽ ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ആനിബസൻ്റ്; അവിടെ വച്ചാണ് ഭാരതത്തിൻ്റെ പാരമ്പര്യവും സ്വാമി വിവേകാനന്ദൻ്റെ മഹത്വവും അടുത്തറിഞ്ഞത് . ബ്ലാവറ്റ്സ്കിയുടെ ” ഗുപ്ത വിജ്ഞാനം” എന്ന ഗ്രന്ഥം ആനിബസൻ്റിനെ ആത്മജ്ഞാനത്തിലേക്ക് നയിച്ചു.

ഇന്ത്യയിലെത്തിയ ആനി ബസൻ്റ് ഇന്ത്യയുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. തുടർന്ന് 1882 ൽ മദ്രാസിലെ അഡയാർ ആസ്ഥാനമായി തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വർഗം, മതം, ലിംഗം, ജാതി, വർണ്ണം എന്നിവയുടെ വ്യത്യാസമില്ലാതെ മാനവികതയുടെയും സാർവത്രിക സാഹോദര്യത്തിന്റെയും പുതിയ ഭൂമിക രൂപീകരിക്കുക എന്നതായിരുന്നു തിയോഫിക്കൽ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. മതം, തത്ത്വചിന്ത, ശാസ്ത്രം എന്നിവയുടെ താരതമ്യ പഠനം പ്രോത്സാഹിപ്പിച്ച്കൊണ്ട് മാനവ ഐക്യം ശക്തിപ്പെടുത്തണമെന്ന് ആനി ബസൻ്റ് അഗ്രഹിച്ചു.

സ്ത്രീകളുടേയും അധസ്ഥിതരുടേയും വിദ്യാഭ്യാസത്തിന് അവർ കൂടുതൽ ശ്രദ്ധിച്ചു. ‘സ്ത്രീധർമ്മം” എന്ന ഒരു മാസിക ആരംഭിച്ചു. ഭാരതീയ പാരമ്പര്യങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രസംഗങ്ങൾ . അവർ ശൈശവ വിവാഹത്തെ എതിർത്തു. സന്താനനിയന്ത്രണം എന്ന ലഘുലേഖ പോലീസ് വിലക്ക് ലംഘിച്ച് അവർ പ്രസിദ്ധീകരിച്ചു. 1898 ൽ കാശിയിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചു. ആ കോളേജാണ് പിന്നീട് ബനാറസ് ഹിന്ദു സർവ്വകലാശാലയായി ഉയർന്നത്. ഇന്ത്യാക്കാരുടെ അഭിമാനത്തിൻ്റെയും സ്വാതന്ത്ര്യദാഹത്തിൻ്റെയും പ്രതീകമായിരുന്നു ആനി ബസൻ്റ് 1917 ലെ കൽക്കത്താ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

വിപ്ളവകരമായ രാഷ്ട്രീയ രംഗത്തും അവർ പ്രവർത്തിച്ചു. സ്വാതന്ത്ര്യം ജന്തുജാലങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചു. ലോകമാന്യ തിലകൻ്റെ സഹായത്തോടെ ആരംഭിച്ച ഹോംറൂൾ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനത്തിൽ സജീവമായതിൻ്റെ പേരിൽ ആനിബസൻ്റിനെ അറസ്റ്റ് ചെയ്തു. അത് ജനങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തി. മോത്തിലാൽ നെഹ്രു ‘ തേജ് ബഹദൂർ സപ്റു,, രാജഗോപാലാചാരി, എന്നിവർ ആനി ബസൻ്റിൻ്റെ ആരാധകരായിരുന്നു. മുഹമ്മദാലി ജിന്ന ആനി ബസൻ്റിൻ്റെ അനുയായിരംഗത്ത് വന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ആനി ബസൻ്റിനെ വിശേഷിപ്പിച്ചത് “ആത്മാർത്ഥതയും ഏകാഗ്രതയും പുലർത്തി ഇന്ത്യയെ സേവിച്ച ഉന്നത വ്യക്തി എന്നാണ് “.

ആലപ്പുഴ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന പ്രവർത്തന മേഖലയായിരുന്നു. എസ്.ഡി.വി. സ്കൂളിൽ ആനിബസൻ്റ് മെമ്മോറിയൽ ഹാൾ ഇപ്പോഴുമുണ്ട്. ഞാൻ പഠിക്കുന്ന കാലത്ത് ആ ഹാളായിരുന്നു പ്രസംഗങ്ങൾക്കും കലാപരിപാടികൾക്കും സജീവ വേദിയായത്. ഇന്നും നവരാത്രി ഉത്സവം കൊണ്ടാടുന്നത് അവിടെ വച്ചാണ്. താണു അയ്യർ സാർ നേതൃസൂര്യനായിരുന്ന സംഘടനയുടെ പ്രധാന പ്രചാരകർ ചന്ദ്രശേഖര പണിക്കർ , ഡോ വിശ്വകുമാർ വിശ്വലക്ഷ്മി എന്നിവരായിരുന്നു. ആലപ്പുഴയിൽ സനാതന ധർമ്മസ്കൂൾ തുടങ്ങാൻ പ്രേരണനൽകിയത് ആനിബസൻ്റാണ്. തിയോസഫിക്കൽ സൊസൈറ്റിയുടെ ചില പരിപാടികളിൽ ഞാനും ഭാഗഭാക്കായിട്ടുണ്ട്.

അവസാന കാലത്ത് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ആത്മീയകാര്യങ്ങളിൽ അവർ മുഴുകി. കർമ്മനിരതവും ധന്യവുമായ ആനി ബസൻ്റിൻ്റെ ജീവിതം 1933 സെപ്തംബറിൽ പൊലിഞ്ഞു. ആനി ബസൻ്റിൻ്റെ നിര്യാണ ദിവസം തിയോസഫിക്കൽ സൊസൈറ്റി പ്രവർത്തിച്ച 52 രാജ്യങ്ങളിലെ പതാകകൾ പാതി താഴ്ത്തി ലോകം അവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക