ഇന്ത്യയ്ക്ക് മൃതസഞ്ജീവനി നല്കിയഭാരത് ജോഡോ യാത്ര


കോൺഗ്രസ്സിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എല്ലാവരും എഴുതിത്തളളിയിരുന്നു. പലരും കോൺഗ്രസ്സു വിട്ടു. മുന്തിയ നേതാക്കൾ കോൺഗ്രസ്സിനകത്ത് കലഹം തുടങ്ങി. ഗാന്ധി കുടുംബത്തെയും രാഹുൽ ഗാന്ധിയേയും വിമർശന ശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു. സോണിയാ ഗാന്ധി രോഗഗ്രസ്തയായി. മോദി എന്ന മഹാമേരുവിനു മുൻപിൽ രാഹുൽ ഗാന്ധി കുന്നിക്കുരു മാത്രമാണെന്നു പത്രങ്ങൾ കുറിപ്പെഴുതി. പല തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സ് തോറ്റു പല സംസ്ഥാനങ്ങളും കൈവിട്ടു പോയി.
കോൺഗ്രസ്സിന്റെ ഭാവിയെച്ചൊല്ലി എല്ലാവരും അന്ധാളിച്ചു നിന്നപ്പോഴാണ് തന്റെ മുത്തഛൻ നെഹ്റുവിന്റെയും അമ്മൂമ്മ ഇന്ദിരാഗാന്ധിയുടേയും പിതാവ് രാജീവ് ഗാന്ധിയുടേയും രാഷ്ട്ര പിതാവ് ഗാന്ധിയുടെയും ഓർമ്മകൾ രാഹുൽ ഗാന്ധിയുടെ മനസ്സിൽ പ്രകമ്പനമുണ്ടാക്കിയത്. ഒരു സുദീർഘ പദയാത്രയ്ക്കു അദ്ദേഹം പദ്ധതിയിട്ടു. ഭാരത് ജോഡോ യാത്ര എന്ന ആശയം ഉരുത്തിരുഞ്ഞു. അങ്ങനെയാണ് തോളോടു തോൾ ചേർത്ത് കൈയ്യോടു കൈ ചേർത്ത് ഒരു ഭാരതയാത്രക്കു കന്യാകുമാരി മുതൽ കാശ്മീരം വരെ കാൽനടയാത്രയ്ക്കു ആരംഭം കുറിച്ചത്. ഈ യാത്ര ഇടയ്ക്കു വച്ചു നിർത്തുമെന്നു പലരും കളിയാക്കിപ്പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും രാഹുൽ ഗാന്ധിയ്ക്ക് ആവേശവും ആർജ്ജവവുമുണ്ടായി ആരോഗ്യവുമുണ്ടായി. വെയിലും മഴയും മഞ്ഞും താണ്ടി കാശ്മീരിലെത്തിയപ്പോഴാണ് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായത്. സർക്കാർ സുരക്ഷാ സന്നാഹങ്ങൾ പിൻവലിച്ചു. കേന്ദ്ര സർക്കാരിനു ആകെ ഹാലിളകി. അമ്മൂമ്മ ഇന്ദിരാ ഗാന്ധിയുടേയും പിതാവ് രാജീവ് ഗാന്ധിയുടേയും രക്തസാക്ഷിത്വം സൃഷ്ടിച്ച വേദനയുടെ കദനകഥ ഓർത്തു കൊണ്ടും ഓർമ്മിപ്പിച്ചു കൊണ്ടുമാണ് രാഹുൽ ഗാന്ധി മഞ്ഞിനെ കൂസാതെ വികാര നിർഭരമായ പ്രസംഗം നടത്തിയത്. സ്നേഹത്തിന്റേയും ഐക്യത്തിന്റേയും മതേതരത്വത്തിന്റേയും സന്ദേശമാണ് 126ാം ദിവസം കൊണ്ടവസാനിച്ച ഭാരത് ജോഡോ യാത്ര സമ്മാനിച്ചത്. എത്രയോ പേരാണ് ജോഡോ യാത്രയിൽ പങ്കാളികളായത്; സാക്ഷികളായത്. രാഷ്ട്ര നേതാക്കളും കലാകാരന്മാരും പ്രഗത്ഭരും പദയാത്രയിൽ അണിചേർന്നു. പദയാത്രികർക്ക് ക്ഷീണം തോന്നിയപ്പോഴും അക്ഷീണമായി ആത്മവിശ്വാസത്തോടെ രാഹുൽ ഗാന്ധി പദയാത്ര തുടർന്നു.
മറ്റൊരു പദയാത്രയ്ക്കുള്ള ഊർജ്ജം നേടിക്കൊണ്ടാണ് ഒന്നാം ഭാരത പര്യടനം അവസാനിച്ചത്. ജനഹൃദയങ്ങളിൽ രാഹുൽ ഗാന്ധി തെളിച്ച പ്രകാശം കോൺഗ്രസ്സിന്റെ മൃതസഞ്ജീവിനിയാകട്ടെ. 4080 കിലോ മീറ്റർ ദൂരം ബഹുസ്വരതയുടെ ഉണർത്തു പാട്ടുമായി വിവിധ സംസ്ഥാനങ്ങളിൽ പുതിയ പ്രതീക്ഷയും പ്രത്യാശയും പകർന്നുകൊണ്ട് കാശ്മീരിൽ എത്തി. അലഹബാദും കാശ്മീരും രാഹുൽ ഗാന്ധിയുടെ പൂർവ്വികരുടെ ആവാസ കേന്ദ്രമായിരുന്നു. ഇനി പാർട്ടിയ്ക്കകത്ത് പുതിയ കർമ്മ പരിപാടികളും ഐക്യവും ആവിഷ്ക്കരിച്ച് മുന്നോട്ടു പോയാൽ ഭാഗ്യം.

പ്രൊഫ ജി.ബാലചന്ദ്രൻ
#bhartjodoyatra
#profgbalachandran
#Kashmir
#RahulGandhi

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ