അംഗബലം കൊണ്ടും ആയുധ ശക്തി കൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച സൈനിക വിഭാഗത്തിൻ്റെ പട്ടികയിലാണ് ഇന്ത്യൻ ആർമിയുടെ സ്ഥാനം. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിൻ ഇന്ത്യൻ ആർമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മഞ്ഞുറഞ്ഞ മാമലകളിൽ അത്യധികം പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ട് 130 കോടിയിൽ പരം ഇന്ത്യാക്കാരുടെ ജീവനും സ്വത്തും കാത്തുരക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിന് തന്നെയാണ് ഹൃദയത്തിൽ നിന്നുള്ള ആദ്യ സല്യൂട്ട്, . ഇന്ത്യ സ്വതന്ത്രമായ ശേഷം നടത്തിയ സൈനിക മുന്നേറ്റങ്ങൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ബംഗ്ലാദേശിൻ്റെ രൂപീകരണത്തിലേക്ക് നയിച്ച സൈനിക നടപടികളും, കാർഗിലിൽ ഇന്ത്യ നേടിയ വിജയവും, രാജ്യാതിർത്തിക്ക് പുറത്ത് നടത്തിയ സമാധാന ശ്രമങ്ങളും ഇന്ത്യൻ സൈന്യത്തിൻ്റെ യശസ് വർദ്ധിപ്പിച്ചിട്ടുണ്ട്. അയൽ പ്രദേശങ്ങളായ പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും പ്രകോപനപരവും ഏകപക്ഷീയവുമായ ആക്രമണങ്ങൾ ഇന്ത്യൻ സൈന്യത്തിന് നേരെ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം നിരവധിയായ ധീര സൈനികർ രക്ത സാക്ഷികളായി . . ഇന്ത്യയുടെ ആ വീരപുത്രൻമാർക്ക് പ്രണാമം. പതാകയുടെ നിറം നോക്കിയും ഒളിഞ്ഞും തെളിഞ്ഞും ഇന്നും ചില രാഷ്ട്രീയ നേതാക്കൾ ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് വേണ്ടി വാദിക്കുന്നത് ഒട്ടും ഭൂഷണമല്ല. നമുക്ക് മാതൃഭൂമിയാണ് വലുത് . ഒരൊറ്റ മനസ്സായ് നമുക്ക് ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാം.. പ്രൊഫ ജി ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി