ഇന്ത്യൻ റിപ്പബ്ലിക്ക് നമ്മുടെ അഭിമാനം

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിട്ട് 73 വർഷമായി. ഇന്ത്യൻ ഭരണ സംവിധാനത്തിന് ഭരണഘടനയിലൂടെ അടിത്തറയിട്ടത് ഡോ. അംബേദ്ക്കറിന്റെ നേതൃത്വത്തിലുള്ള പ്രതിഭാശാലികളാണ്. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ്

ഇന്ത്യൻ ജനാധിപത്യം. 142 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ജനാധിപത്യം ഉറച്ചു നില്ക്കുന്നത് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാദ്ധ്യമങ്ങൾ എന്നീ നാലു നെടും തൂണുകളിലാണ്. വൈവിദ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞാടുന്ന ജനാധിപത്യത്തെ അടക്കി ഭരിക്കുന്നത് കേവലമായ കണക്കുകളും,അക്കങ്ങളുമാണ്. ആളും അർത്ഥവും ആരവവും മുഴക്കി ആൾക്കൂട്ടത്തിൻ്റെ വിരലടയാളം കൂടുതൽ പതിഞ്ഞു കിട്ടുന്നവർ സാമാജികരാകുന്നു. വിവിധ സഭകളിൽ മാന്ത്രിക സംഖ്യ കൂടുതലുള്ള പർട്ടിക്കാർ ചേർന്ന് മന്ത്രിസഭയുണ്ടാക്കുന്നു. കള്ളവോട്ടും തിരഞ്ഞെടുപ്പ് കൃത്രിമങ്ങളും TN ശേഷൻ കമ്മീഷണറായ കാലം തൊട്ട് ക്രമാനുഗതമായി കുറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമ്പ്രദായം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്ക് വഴിമാറിയത് തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ലളിതമാക്കി. ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് കേരളത്തിൽ പറവൂരിലായിരുന്നു. കാലക്രമേണ ആ പരീക്ഷണം രാജ്യവ്യാപകമായി പ്രയോഗത്തിൽ വന്നു. ആധാർ കാർഡുമായി ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുമ്പോൾ കുറച്ചുകൂടി ഇരട്ട വോട്ടുകൾ തടയാനാകും.

വിദൂര സ്ഥലങ്ങളിൽ ഉള്ളവർക്ക് വോട്ടുരേഖപ്പെടുത്തുവാനുള്ള പദ്ധതികൾ ഇലക്ഷൻ കമ്മീഷൻ ആസൂത്രണം ചെയ്തു വരുന്നു. വരും നാളുകളിൽ പ്രവാസികൾക്കും അവിടിരുന്നു കൊണ്ട് സ്വന്തം നാട്ടിലെ സ്ഥാനാർത്ഥികൾക്കു വോട്ടുചെയ്യാനാകും.

കാലുമാറ്റവും കൂറുമാറ്റവും ഭരണ അട്ടിമറിയും കോടികളുടെ പിൻബലത്തിൽ രാജ്യത്തു നടമാടുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. മുന്നണികൾ രൂപം കൊണ്ടപ്പോൾ ജാതിയും മതവും പാർട്ടിയും സ്വാധീനത്തിനു വിത്തു വിതച്ചു. കൈക്കൂലിയും അഴിമതിയും പോലീസ് രാജും ഗുണ്ടാവിളയാട്ടവും വർഗ്ഗീയതയും ഇവിടെ അരിയിട്ടു വാഴ്ച നടത്തുന്നത് അവസാനിപ്പിക്കണം. ജുഡീഷ്യറിയാണ് ഇതിനൊക്കെ ഒരു രക്ഷാകവചമായി നില്ക്കുന്നത്. പുരോഗതിയിലേക്ക് കുതിക്കുമ്പോഴും പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നത് ശുഭകരമല്ല. രാജ്യത്ത് കൂടിവരുന്ന ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വർഗ്ഗീയതയും അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഭീകര പ്രവർത്തനവും ചെറുത്തു തോൽപ്പിക്കാൻ നാം കൈകോർക്കണം. ഭൂരിപക്ഷ വർഗ്ഗീയതയും നൂനപക്ഷ വർഗ്ഗിയതയും രാജ്യത്തിന് ആപത്താണെന്ന് നാം തിരിച്ചറിയണം.

ഇത്തവണ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രാവക്യവുമായിട്ടാണ് രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ അന്തസ്സും അഭിമാനവും കാത്തുരക്ഷിക്കാൻ ധർമ്മചക്രാങ്കിതമായ ത്രിവർണ പതാകയുയർത്തി നമുക്കും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ പരമാധികാര ദിനം ആഘോഷിക്കാം. ആശംസകളോടെ.

പ്രൊഫ.ജി.ബാലചന്ദ്രൻ

#republicday2023

#profgbalachandran

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ