ഇന്ദിരയുടെ ഉയർച്ചയും പതനവും തിരിച്ചു വരവും ഒടുവിലുണ്ടായ രക്തസാക്ഷിത്വവും ഭാരത ചരിത്രത്തിലെ അവിസ്മരണീമായ ഒരേടാണ്. നിശ്ചയദാർഢ്യം കൊണ്ടും കർമ്മ മഹിമ കൊണ്ടും അവർ നേടിയെടുത്ത ലോകത്തിലെ ഉരുക്കുവനിത എന്ന കീർത്തി ഏറെ അഭിമാനകരമായിരുന്നു.
അച്ഛനും മുത്തച്ഛനും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിലേക്കു എടുത്തു ചാടി ജയിലറയിലായി. രോഗിണിയായ അമ്മയുടെ അടുത്തു പോകാൻ പോലും അനുവദിക്കാതിരുന്ന ഇന്ദിരാ പ്രിയദർശിനി കുരുന്നായിരുന്നപ്പോൾത്തന്നെ വാനരസേനയുണ്ടാക്കി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാൻ വ്യഗ്രത കാണിച്ചു.
അടിയന്തിരാവസ്ഥക്കാലമൊഴിച്ചാൽ ഇന്ദിരയുടെകാലം രാജ്യത്തിന്റേയും കോൺഗ്രസ്സിന്റേയും സുവർണ്ണകാലമായിരുന്നു. അവർ മുന്നോട്ടുവച്ച “ഗരീബി ഹഠാവോ” എന്ന മുദ്രാവാക്യം പ്രസിദ്ധമാണ്. ബാങ്ക് ശേസാൽക്കരണം , രാജാക്കൻമാരുടെ പ്രിവിപഴ്സ് നിർത്തലാക്കൽ തുടങ്ങി എത്രയെത്ര ഭരണ പരിഷ്കാരങ്ങളാണ് അവർ നടത്തിയത്.
സിക്ക് തിവ്രവാദത്തിന്റേ മുനയൊടിച്ചതും പാക്കിസ്ഥാന്റെ ചിറകിൽ കീഴിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ചതും ഇന്ദിരാ ഗാന്ധിയുടെ വീരോചിത കർമ്മകാണ്ഡങ്ങളിൽ എടുത്തു പറയേണ്ട ധീരകൃത്യങ്ങളാണ്. പാക് യുദ്ധകാലത്ത് ഏഴാം കപ്പൽപ്പടയെ ഇറക്കുമെന്ന അമേരിക്കയുടെ തിട്ടൂരത്തെ അറബിക്കടലിൽ എറിഞ്ഞ ഇന്ദിര ഇന്ത്യയുടെ ഉരുക്ക് വനിതയായി.
ഭാരതത്തിന്റെ അഖണ്ഡതയും മതേരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച ഇന്ദിരയുടെ മരണം 38 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു.സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു രക്തസാക്ഷിത്വംവരിച്ച ഇന്ദിരയ്ക്ക് മരണമില്ല. ഇൻഡ്യയെ സ്നേഹിച്ച,ഇന്ത്യക്കാർ സ്നേഹിച്ച ഇന്ദിര ദൃഢനേതൃത്വത്തിന്റെ ധ്രുവ നക്ഷത്രമാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി