എന്റെ ആത്മകഥ ” ഇന്നലെയുടെ തീരത്ത് ” പ്രകാശനം ചെയ്തിട്ട് ഒരു വർഷം തികയുന്നു. രണ്ട് പതിപ്പുകൾ കഴിഞ്ഞു. തീവ്രാനുഭവങ്ങളും ആത്മസംഘർഷങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും അക്ഷരങ്ങളിൽ ആവാഹിച്ചതാണ് ഈ കൃതി. സംഭവബഹുലമായ അനുഭവങ്ങളും എൻ്റെ മന:സാക്ഷിക്ക് നേരെന്ന് ബോധ്യമായ കാര്യങ്ങളും അമ്പത് അദ്ധ്യായങ്ങളിലായി കുറിച്ചിട്ടുണ്ട്. സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് നേരിന്റെ പാതയിൽ തലയുയർത്തി നിൽക്കാൻ സാധിച്ചു എന്നത് എന്നെ സന്തോഷഭരിതനാക്കുന്നു.കനൽവഴികളിലൂടെ എന്നെ സമരസജ്ജനായി നടത്തിയ എത്രയോ സംഭവങ്ങളാണ് ഈ കൃതിയിൽ പകർത്തിട്ടുള്ളത്.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി