ഭാരതത്തിന്റെ ഋതുരാജനാണ് ജവഹർലാൽ നെഹ്റു. ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി, മൈ ഓട്ടോബയോഗ്രഫി, എന്നീ പുസ്തകങ്ങൾ ലോക പ്രസിദ്ധങ്ങളാണ്. ഒൻപതു വർഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലറയിൽ കഴിഞ്ഞ കാലത്താണ് പുസ്തകങ്ങൾ എഴുതിയത്. നവഭാരത ശില്പിയായ നെഹ്റുജിയാണ് ഇന്ത്യയെ പുന:സൃഷ്ടിച്ചത്. നാടിന്റെ സ്വത്തെല്ലാം ഊറ്റിക്കുടിച്ചിട്ടു പോയ ഇംഗ്ലീഷുകാർ ഇന്ത്യയെ വെട്ടിമുറിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായ നെഹ്റുവാണ് പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യയെ ഉണർത്തിയത്. ഭക്രാനങ്കൽ അണക്കെട്ടും ഇരുമ്പുരുക്കു വ്യവസായവും നാടിനു നവചൈതന്യം പകർന്നു. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ചേരിചേരാ നയവും ഭാരതത്തിന്റെ മുഖമുദ്രയായി. നെഞ്ചിൽ ഒരു പനിനീർപ്പൂവും നിറപുഞ്ചിരിയും ഗാന്ധിത്തൊപ്പിയും ധരിച്ച് ജവഹർലാൽ നെഹ്റു 17 വർഷക്കാലം ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്നു. ആ മഹാന്റെ ജന്മദിനം ഇന്ത്യയിൽ ശിശുദിനമായാണ് ആഘോഷിച്ചു പോരുന്നത്.
മതം, ദൈവം, ആചാരം, വിശ്വാസം ഇതൊക്കെ വ്യക്തിപരമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
നെഹ്റുവിന്റെ ഓരോ അണുവിലും ഇന്ത്യ എന്ന വികാരമാണ് തുടികൊട്ടി നിന്നിരുന്നത്. നവംബർ പതിനാലിന് 133-ാം മത് ജന്മദിനമാണ്. 58 വർഷം മുൻപ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. രാജ്ഘട്ടിന്നടുത്ത് യമുനയുടെ തീരത്ത് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു. നെഹ്റുവിന്റെ ഒസ്യത്ത് ഒരു ചരിത്രരേഖയാണ്. അദ്ദേഹം എഴുതി ” ഞാൻ മരിച്ചാൽ എന്റെ ചിതാഭസ്മത്തിൽ ഒരു പിടി ഭാരത തീരങ്ങളെ പ്രക്ഷാളനം ചെയ്യുന്ന സമുദ്രത്തിൽ വിലയിക്കുവാൻ ഗംഗയിൽ ഒഴുക്കണം. ഒരു പിടി ചിതാഭസ്മം വിമാനത്തിലുയർത്തി കർഷകർ അദ്ധ്വാനിക്കുന്ന വയലേലകളിൽ വിതറണം. അങ്ങനെ ഇന്ത്യയുടെ മണ്ണിലും വിണ്ണിലും ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവാത്ത ഘടകമായിത്തീരണം.”
ഗാന്ധിജിയുടെ മാനസ പുത്രനായിരുന്നു നെഹ്റു.
ഗാന്ധിജി വെടിയേറ്റു വീണപ്പോൾ നെഹ്റു നടത്തിയ പ്രസംഗം ഹൃദയസ്പൃക്കായിരുന്നു. അദ്ദേഹം ഇൻഡ്യൻ ജനതയുടെ മനസ്സിൽ എന്നും ഗരിമയോടെ ജീവിക്കും.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി