സത്യത്തെ പുണർന്നു കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്ത ഇതിഹാസ പുരുഷനാണ് സോക്രട്ടീസ്. സത്യത്തിന്റെ തിളക്കുന്ന മുഖത്തെ അദ്ദേഹം ജനങ്ങൾക്കു കാണിച്ചു കൊടുത്തു. ആത്മീയമായ ഒരു തരം അസ്വാസ്ഥ്യം അദ്ദേഹം ജനങ്ങളിലേക്കു സന്നിവേശിപ്പിച്ചു. നാം ജീവിക്കുന്നു എന്നറിയുന്നത് അസ്വാസ്ഥ്യം ഉണ്ടാകുമ്പോഴാണ്. തന്നെ വിശപ്പു കാർന്നപ്പോഴും സോക്രട്ടീസ് ജനങ്ങളോടു സംസാരിച്ചു. കാതുള്ളവരേയും കാതില്ലാത്തവരേയും അദ്ദേഹം വിളിച്ചുണർത്തി. അദ്ദേഹത്തിന്റെ വെളിപാടുകൾ സൃഷ്ടിച്ച ജീവിത സത്യങ്ങളറിയാൻ ചെറുപ്പക്കാർ അദ്ദേഹത്തെ പൊതിഞ്ഞു. സ്നേഹവും കാരുണ്യവും സമന്വയിക്കുന്ന ദിവ്യാനുഭൂതിയിലേക്കു യുവാക്കളെ അദ്ദേഹം കൂട്ടികൊണ്ടുപോയി. സ്വയം അറിയുക അതാണ് ജീവിതത്തിന്റെ പരമമായ നന്മയെന്ന് അദ്ദേഹം ഉപദേശിച്ചു. വിശുദ്ധ മനസ്സ് തികഞ്ഞ ആത്മവിശ്വാസം,ഭൗതികാനുഭൂതികളോടുള്ള അനാസക്തി ഇതായിരുന്നു സോക്രട്ടീസിന്റെ ആകെത്തുക. ഏഥൻസിലെ ജനങ്ങളെ ചിന്തിക്കാൻ പഠിപ്പിച്ചു. ധാർമ്മികമായ ശക്തിയോടെ മനുഷ്യ ജീവിതത്തെ നമ്മയിലേക്കു തെളിനോട്ടം നടത്തി. സത്യത്തിനു വേണ്ടി നിലകൊണ്ട സോക്രട്ടീസിനെതിരെ ഭരണകൂടവും പൗരോഹിത്യം തിരിഞ്ഞു. ന്യായാധിപന്മാരുടെ മുമ്പിൽ അടിയറവു പറയാൻ അദ്ദേഹം തയ്യാറായില്ല.
ചെറുപ്പക്കാരെ വഴി തെറ്റിക്കുകയും പുതിയ ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ച് സോക്രട്ടീസിനെ വധശിക്ഷയ്ക്കു വിധിക്കുന്നു. ഞാൻ നിങ്ങളെയല്ല ദൈവത്തെ യാണ് അനുസരിക്കുന്നതെന്ന് സോക്രട്ടീസ് പ്രസ്താവിച്ചു. അന്നത്തെ സമ്പ്രദായമനുസരിച്ച് സ്വയം വിഷം കഴിച്ച് സ്വന്തം ശരീരത്തെ ഉപേക്ഷിച്ചു. സോക്രട്ടീസിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ പ്ലേറ്റോ മനുഷ്യന്റെ ചിന്താമണ്ഡലത്തെ മുഴുവൻ ഉഴുതുമറിച്ചു. പ്ലേറ്റോയ്ക്കു ശേഷം വന്ന അരിസ്റ്റോട്ടിൽ തത്ത്വചിന്തകൻ മാത്രമായിരുന്നില്ല, ശാസ്ത്രജ്ഞൻ കൂടിയായിരുന്നു. സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും കെട്ടിപ്പടുത്ത അടിത്തറയിലാണ് തത്ത്വചിന്തയ്ക്കും ശാസ്ത്രത്തിനും അഭൂതപൂർവ്വമായ പുരോഗതിയുണ്ടായത്.
. “സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം എന്ന ക്രിസ്തു വചനത്തിന്റെ തിരി കത്തുന്നത് സോക്രട്ടീസി നിറച്ച എണ്ണയിലാണ് ” സോക്രട്ടീസിന്റെ തന്നെ പ്രസ്താവനയാണിത്.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി