അനന്തമജ്ഞാതം അവർണ്ണനീയമാണ് മരണത്തിന്റെ വഴികൾ. അപ്രതീക്ഷിതമായുണ്ടായ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ 288-ൽ അധികം പേരാണ് മരണത്തിനിരയായത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രെയിൻ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. ആയിരത്തിലേറെപ്പേർ പരിക്കേറ്റ് ചികിത്സയിലാണ്. ദുഃഖാചരണത്തിന്റെ കറുത്ത ദിനം, രാജ്യത്തുടനീളം. ദുരന്ത ഭൂമിയിലെ അസഹനീയമായ ഒഡീഷാ ദുഃഖത്തിൽ- ബാല സോറിൽ നടന്ന ട്രാജടിയിൽ നമുക്കെല്ലാം പങ്കുചേരാം. 48 ട്രെയിൻ റദ്ദാക്കി. ഒഡീസയിലെ ദുഃഖക്കയത്തിൽ നമുക്കും രണ്ടു തുള്ളി കണ്ണീർ വീഴ്ത്താം.
കണ്ണൂരിൽ ഉണ്ടായ തീവണ്ടിയപകടങ്ങൾ നിസ്സാരങ്ങളായിരുന്നു. ഒഡീസയിലെ ദുരന്ത ഭൂമിയിൽ മരിച്ചടിഞ്ഞു കിടക്കുന്നവർക്കിടയിലൂടെ മക്കളെത്തേടി,അച്ഛനെത്തേടി, കുഞ്ഞുമക്കളെത്തേടിയലയുന്നവരുടെ ഹൃദയഭേദകമായ കാഴ്ച നമ്മെ കണ്ണീരണിയിക്കുന്നു. പതിനെട്ട് മണിക്കൂർ നേരത്തെ രക്ഷാദൗത്യവും ഹെൽപ് ലൈനുകളും വിജയകരമായി പ്രവർത്തിച്ചു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. ലോകം മുഴുവൻ ശോകമൂകമാണ്. പണ്ട് ഇതുപോലെരു ട്രെയിൻ അപകടത്തിന്റെ പേരിൽ അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത് ഓർക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ