ഒരു തുള്ളി രക്തം പോലും ചിന്താതെ കേരളത്തിലെ അധസ്ഥിതവർഗ്ഗത്തെ ഉയർത്തെഴുന്നേല്ക്കാൻ പ്രാപ്തരാക്കിയത് ശ്രീ നാരായണ ഗുരുവാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉദാത്തമായ ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഭാരതത്തിൽ ആദ്യമായി സർവ്വമത സമ്മേളനം നടത്തിയത് ആ മഹാത്മാവു തന്നെ. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയിൽപ്പെട്ട് ത്തെരിഞ്ഞമർന്ന ഒരു ജനസമൂഹത്തെ നവോത്ഥാനത്തിന്റെ ശംഖധ്വനി മുഴക്കി പിൻ നടത്തിയ ഗുരുദേവൻ ചരിത്രം തിരുത്തിക്കുറിച്ചു. മനുഷ്യ ജീവിതം ഈശ്വരനിലേക്കുള്ള തീർത്ഥയാത്രയാണ്. പ്രപഞ്ച സത്യത്തെ ‘ദൈവദശക’മെന്ന ചിമിഴിലൊതിക്കിയ ഗുരുദേവന്റെ മഹത്വം ലോക ജനം തിരിച്ചറിയുന്നതിൽ സന്തോഷമുണ്ട്. പ്രവാചക ഗുരുവിന് കൂപ്പു കൈകളോടെ.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി