ശ്രീ ബുദ്ധനെ പരിഹസിക്കാൻ ചില കുബദ്ധികൾ തയ്യാറായി. അവർ ബുദ്ധനോടു ചോദിച്ചു:’ സ്വാമിൻ “നിർവേദം” എന്നു വച്ചാലെന്താണ്? . അത് കുളിക്കുമ്പോൾ തോന്നുന്ന കുളിർമ്മയാണോ,’ മൃഷ്ടാന്നഭോജനത്തിനു ശേഷമുള്ള മയക്കമാണോ? ‘
ബുദ്ധൻ മറുപടിയായി ഒരു കഥ പറഞ്ഞു. “ഒരു പുരയ്ക്ക് തീപിടിച്ചു. അകത്തിരുന്നയാൾ അതറിഞ്ഞില്ല. അഗ്നിയിൽ പെട്ട് തകരുന്ന വീട്, അതിനകത്ത് വെന്തു മരിക്കാൻ പോകുന്ന ഗ്യഹനാഥൻ. അയാളെയെങ്കിലും രക്ഷിക്കാമെന്നു കരുതി ഓടിവന്നവരോട് ഗ്യഹനാഥന്റെ ചോദ്യം ഇങ്ങനെ: “പുറത്തു ചൂടാണോ? തണുപ്പാണോ?” എന്നു ചോദിച്ചാൽ എന്തു ചെയ്യും. അയാളുടെ മനോഭാവം പോലെയാണ് നിങ്ങളുടെ ചോദ്യം.” ശ്രീബുദ്ധൻ തുടർന്നു “നിർവ്വേദം നിസ്സാരമായ വിഷയ സുഖത്തോടുളള വിരക്തിയാണ്.”
കുബുദ്ധികൾ ലജ്ജിച്ചു തല താഴ്ത്തി.
പ്രൊഫ.ജി.ബാലചന്ദ്രൻ