കോൺഗ്രസ്സിന്റേയും എസ്.എൻ.ഡി.പിയുടെയും അഭിമാനവും നട്ടെല്ലുമായിരുന്നു ആർ. ശങ്കർ. കോൺഗ്രസ്സിന്റേയും എസ്.എൻ. ട്രസ്റ്റിന്റേയും കുലം കുത്തികൾ അദ്ദേഹത്തിനെതിരെ പത്മവ്യൂഹം ചമച്ച് വെട്ടി വീഴ്ത്തി. കോൺഗ്രസ്സിനേയും ഈഴവ സമുദായത്തേയും വിളക്കിച്ചേർത്ത കണ്ണിയായിരുന്നു ആർ.ശങ്കർ. ശ്രീ നാരായണ ഗുരു എസ്സ്.എൻ.ഡി.പി.യോഗം സ്ഥാപിച്ച് സമൂഹത്തിന്റെ നവോത്ഥാനത്തിനു നാന്ദി കുറിച്ചു. ശങ്കർ എസ്സ്.എൻ. ട്രസ്റ്റ് രൂപീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ഭരണ തന്ത്രജ്ഞനായിരുന്നു ആർ.ശങ്കർ. പിന്നോക്കക്കാർക്ക് വിജ്ഞാനത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നു കൊടുത്തു. മുഖ്യമന്ത്രിയായ അദ്ദേഹം സ്വന്തം മന:സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തിൽ വിട്ടുവിഴ്ച്ചയില്ലാതെ ഉറച്ചു നിന്നു. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ട് അരനൂറ്റാണ്ടായി. എങ്കിലും ആ വ്യക്തി പ്രഭാവത്തിന്റെ മാസ്മരിക വെളിച്ചം ഇന്നും മങ്ങിയിട്ടില്ല.
കൊല്ലം എസ്.എൻ കോളേജിന്റെ ഗാംഭീര്യവും പാരമ്പര്യവും ശങ്കറിന്റെ നിത്യ സ്മാരകമാണ്. ആർ ശങ്കറിനു അറുപതു വയസ്സായപ്പോൾ കടൽക്കിഴവൻമാർ അധികാരമൊഴിയണമെന്ന് അന്നത്തെ യുവതുർക്കികൾ ആക്രാശിച്ചു. അദ്ദേഹത്തെ രാഷ്ട്രീയ രംഗത്തു നിന്നും മന:പൂർവ്വം തുടച്ചു നീക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ 80 വയസ്സു കഴിഞ്ഞിട്ടും അധികാരത്തിന്റെ ഇടനാഴികളിൽ വിലസുന്നത്.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പിന്നോക്ക സമുദായത്തിന് സ്വന്തമായി 13 കോളേജുകൾ തുടങ്ങി ഒരു വിദ്യാഭ്യാസ വിപ്ലവത്തിനു അദ്ദേഹം ആരംഭം കുറിച്ചു. എസ്.എൻ.ഡി.പി യുടെ കനക ജൂബിലി അദ്ദേഹം സംഘടിപ്പിച്ചത് മഹാ സംഭവമായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിൽ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ ഇന്നത്തെ ഈഴവ നേതൃന്മന്യന്മാർക്കു കഴിഞ്ഞിട്ടില്ല. എസ്സ്.എൻ.ഡി.പി.യിൽ എല്ലാവർഷവും കണക്കിൽപ്പെടാത്ത കോടികൾ വരുമാനം ഉണ്ട്. അതൊക്കെ എവിടെയോ എന്തോ? ‘പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ’ എന്ന മട്ടിലാണ് സമുദായത്തിലും കോൺഗ്രസ്സ് രാഷ്ട്രീയത്തിലും നേതാക്കൾ ഞെളിഞ്ഞിരിക്കുന്നത്.
അറുപത്തിരണ്ടാമത്തെ വയസ്സിൽ ആ മഹത് വ്യക്തിത്വം അന്ത്യശ്വാസം വലിച്ചു. അന്നേ ദിവസമാണ് എസ്.എൻ ട്രസ്റ്റിൽ പ്രവേശിക്കരുതെന്ന് ചില ശുംഭന്മാർ കൊടുത്ത കേസിന്റെ അടിസ്ഥാനത്തിൽ വിധിയുണ്ടായത്.
ശിവഗിരി സ്ക്കുളിൽ പ്രഥമാദ്ധ്യാപകനായി ജീവിതം ആരംഭിച്ചു. അക്കാലത്ത് പ്രൊഫസർ എൻ. കൃഷ്ണപിള്ളയെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണപിളള സാർ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തോട് നന്ദി കേടും നെറികേടും കാണിച്ചവർ ഇനിയെങ്കിലും കുറ്റ സമ്മതം നടത്തി ദൈവത്തിന്റെ മുമ്പിൽ മാപ്പപേക്ഷിക്കണമെന്നാണ് എന്റെ പക്ഷം.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി