137 വർഷത്തെ പാരമ്പര്യവും ശക്തമായ ആദർശാടിത്തറയുമുള്ള കോൺഗ്രസ്സിന്റെ 85ാം പ്ലീനറി സമ്മേളനം റായിപ്പൂരിൽ നടന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി കോൺഗ്രസ്സ് നേതാക്കളേയും കോൺഗ്രസ്സ് പ്രസ്ഥാനത്തേയും ജനങ്ങൾ എഴുതിത്തള്ളിയിരുന്നു. ആദർശ ശാലികളും ത്യാഗമൂർത്തികളുമായ എത്രയോ മഹാരഥന്മാരുടെ ശ്രമഫലമായി വളർന്നു വന്ന കോൺഗ്രസ്സ് നമ്മുടെ രാഷ്ട്രത്തിന്റെ ഹൃദയമാണ്. നിരാശയും ഛിദ്രവാസനകളും കോൺഗ്രസ്സിനെ തളർത്തിയിരുന്നു. ഭരണപക്ഷമായില്ലെങ്കിലും പ്രതിപക്ഷമായിട്ടെങ്കിലും കോൺഗ്രസ്സ് വളർന്നു വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അപ്പോഴാണ് നെഹ്റുവിന്റെ നാലാം തലമുറയിൽ പെട്ട രാഹുൽ ഗാന്ധി രണ്ടും കല്പിച്ച് കോൺഗ്രസ്സിനു നവജീവൻ പകരാൻ കച്ചകെട്ടിയിറങ്ങിയത്. പഴയ രാഹുൽ ഗാന്ധിയല്ല,പുതിയ രാഹുൽ ഗാന്ധി. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ചരിത്ര പ്രസിദ്ധമായ പദയാത്ര നടത്തി. ഇനി കിഴക്കു പടിഞ്ഞാറൻ മേഖലയിലേക്കും യാത്ര നടത്താൻ പരിപാടിയിടുന്നു. അതിനിടയിലാണ് റായ്പൂരിലെ പ്ലീനറി സമ്മേളനം അതിഗംഭീരമായി നടന്നത്. ഭാരതത്തിന്റെ ഒരു പരിച്ഛേദമായി പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് കോൺഗ്രസ്സിന്റെ പുനർജനിക്കു തുടക്കം കുറിച്ചത്. അവിടുത്തെ സംഘടനാ മികവ് പ്രശംസനീയമായിരുന്നു. പുതിയ ശക്തി സംഭരിച്ചു കൊണ്ടാണ് പ്രവർത്തകർ നിറമനസ്സോടെ കാത്തിരിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനകത്ത് ഗ്രൂപ്പും പടലപ്പിണക്കവും അഭിപ്രായത്തിൽ അലോസരങ്ങൾ ഉയരുന്നതും ശരിയല്ല. ശശി തരൂരിനെപ്പോലുള്ള വരെ മുമ്പിൽ നിർത്തി മുന്നോട്ടു പോകണം.
കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാക്കി ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെ കയ്യോടുകൈ ചേർത്തു നിർത്തി അടുത്ത വർഷം തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ചരിത്രത്തിൽ ജനാധിപത്യത്തിന്റെ മിന്നുന്ന തിളക്കം കാഴ്ച വയ്ക്കാൻ കഴിയും. ഐക്യ വിളംബരമായി ജയ്പ്പൂരിൽ നടന്ന ചിന്തൻ ശിബിരവും പുതിയ തിരുമാനങ്ങളും ഈ നുറ്റാണ്ടിന് ഒരു പുതിയ ദിശാബോധം നല്കി. ലക്ഷ്യവും മാർഗ്ഗവും സംശുദ്ധമായിരിക്കണം. നേതൃത്വവും ഭരണവും ആഗ്രഹിക്കുന്ന പല പാർട്ടികളും ഇന്ത്യയിലുണ്ട്. അതിനൊക്കെ ഒരു സമവായം ഉണ്ടാക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിനു കഴിയണം. സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷമായി. ഇപ്പോഴും 20% ജനങ്ങൾ ദാരിദ്ര്യത്തിലാണ്. പിന്നോക്കക്കാർക്കും അധ:സ്ഥിത വർഗ്ഗത്തിനും ആദിവാസികൾക്കും മേൽഗതിയുണ്ടായിട്ടില്ല. അന്ധവിശ്വാസവും മതാധിപത്യവും ഫാസിസവും കൊടികുത്തി വാഴുന്നു. കാക്കത്തൊളളായിരം പാർട്ടികൾ പല തട്ടിൽ നിന്നു മത്സരിച്ചാൽ ഫലം തഥൈവ. മൂന്നാം മുന്നണി വോട്ടുകൾ ഭിന്നിപ്പിക്കാനേ ഉതകൂ. ലോക മുതലാളിത്തത്തിന്റെ കഴുകൻ കണ്ണുകൾ നമ്മളെ വിഴുങ്ങാൻ കാത്തിരിക്കുകയാണ്. അദാനി – അംബാനി കോർപ്പറേറ്റുകൾ തഴച്ചുവളരുകയും സമ്പത്തിനെ കൊള്ളയടിക്കുകയും ചെയ്യുന്നു. സുപ്രീം കോടതി മാത്രമാണ് രക്ഷാകവചമായി നിൽക്കുന്നത്. വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന രാഷ്ട്രീയവും പണമെറിഞ്ഞ് ഭരണം കയ്യിലെടുക്കാമെന്ന വ്യാമോഹവും ജനാധിപത്യത്തിന് ആപത്താണ്. ഗ്രാമങ്ങളെ ഉണർത്തി തൊഴിലാളികൾക്കു മോചനം നല്കി സമത്വ സുന്ദരമായ ഭരണകൂടം സ്ഥാപിക്കാനുള്ള സുര്യോദയമാണ് നമ്മൾ സ്വപ്നം കാണുന്നത്.
പ്രൊഫ. ജി. ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി