പീയർ ക്യൂറിയെ വിവാഹം കഴിച്ചതോടെ മേരി മാഡം ക്യൂറിയായി അറിയപ്പെട്ടു. പീയർ ക്യൂറിയുടെയും മാഡം ക്യൂറിയുടെയും മൂത്ത മകൾ ഐറിൻ ജൂലിയറ്റും ശാസ്ത്ര രംഗത്ത് കൈവരിച്ച അത്യപൂർവ്വ ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് അവർക്കു നോബൽ പ്രൈസ് ലഭിച്ചു. ഐറിൻ ക്യൂറി, മേരി ക്യൂറി, പിയറി ക്യൂറി മൂവരും വിനയത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകങ്ങളായിരുന്നു. പോളണ്ടിൽ ജനിച്ചു ജീവിച്ച അവരുടെ ജീവിത കഥ ഒരു ഇതിഹാസമാണ്. ഫിസിക്സ് പ്രൊഫസറായിരുന്ന പീയർ ക്യൂറിയുടെ കീഴിലാണ് മാഡം ക്യൂറി ഫിസിക്സിൽ ഗവേഷണം ചെയ്തത്. പ്രണയബദ്ധരായ അവർ വിവാഹിതരായി. അന്വേഷണത്തിന്റേയും ഗവേഷണത്തിന്റേയും ഫലമായി മാഡം ക്യൂറി യൂറിയത്തിന്റെ സ്വഭാവമുള്ള തോറിയം എന്ന മൂലകം കണ്ടെത്തി. അതിനു പിന്നാലെ റേഡിയോ ആക്ടീവിറ്റി കണ്ടുപിടിച്ചു. ആദ്യമൊക്കെ മാഡം ക്യൂറിയുടെ കണ്ടുപിടിത്തങ്ങളെ മറ്റു ശാസ്ത്രജ്ഞർ അവഗണിച്ചു. തികഞ്ഞ അസൂയ. എമേഴ്സൻ പറഞ്ഞിട്ടുള്ളതു പോലെ “Genius is the enemy of Genius.”
ക്യൂറി ദമ്പതികൾ അവരുടെ കഠിനാദ്ധ്യാനം തുടർന്നു. 1902 ഏപ്രിൽ 4 ന് അവർ റേഡിയത്തെ വേർതിരിച്ചു. പൊളോണിയവും കണ്ടുപിടിച്ചു.അതിന്റെ അണു ഭാരം 226-നും 245 നും ഇടയ്ക്കായിരിക്കുമെന്ന് മാഡം ക്യൂറി പ്രഖ്യാപിച്ചു. ക്യാൻസർ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയ്ക്ക് അതു വഴി തെളിച്ചു. ക്യാൻസർ രോഗാണുക്കളെ നശിപ്പിക്കുന്നതിനും വ്രണങ്ങളെ ഉണക്കുന്നതിനും റേഡിയം ഉപയോഗിച്ചുള്ള ആധുനിക ചികിത്സാ സമ്പ്രിദായത്തെ “ക്യൂറി തെറാപ്പി” എന്ന് പറയപ്പെടുന്നു.
പീയറിന്റെ അകാല മരണം മാഡം ക്യൂറിയെ തളർത്തി. അതിലൊന്നും പിൻ തിരിയാതെ മാഡം ക്യൂറി തന്റെ ഗവേഷണം തുടർന്നു. വിശ്രമരഹിതമായ പ്രവർത്തനങ്ങൾ മൂലം മാഡം ക്യൂറി ഒരു രോഗിണിയായിത്തീർന്നു. മേരി കണ്ടുപിടിച്ച റേഡിയം അവരുടെ രക്തത്തിയും കലർന്നിരുന്നു. അതു തന്നെ മാഡത്തിന്റെ അന്ത്യത്തിനു കാരണമായി. ആ മഹാ ശാസ്ത്രജ്ഞ – മാഡം ക്യൂറി തന്റെ അറുപതാമത്തെ വയസ്സിൽ ദിവംഗതയായി. അവർ കെട്ടിപ്പടുത്ത ‘റേഡിയം ഇന്റസ്റ്റിട്യൂട്ട് ‘ തന്റെ കീർത്തിയുടെ സ്വർണ്ണ ഗോപുരമായി പ്രശോഭിക്കുന്നു. ഒരു കുടുംബത്തിലെ മൂന്നു പേർ പ്രത്യേക ശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ചെന്നു മാത്രമല്ല മൂന്നുപേരും നോബൽ ജേതാക്കളുടെ കീർത്തി മുദ്രകൾ നേടി. അവർ ശാസ്ത്ര ലോകത്ത് എന്നും തിളങ്ങുന്ന ധ്രുവ നഷത്രങ്ങളാണ്. അതിൽ മാഡം ക്യൂറിയാണ് ലോകം എന്നും വണങ്ങുന്ന ശാസ്ത്രജ്ഞ.
പ്രൊഫ.ജി.ബാലചന്ദൻ