മോസ്ക്കോയിലെ ഒരു പത്രപ്രവർത്തകനായിരുന്നു സോളമൻ ഷെറെഷേവ്സ്കി. റഷ്യയിൽ സ്റ്റാലിന്റെ ഭരണകാലം എല്ലാവരും പേടിച്ചു വിറച്ചാണ് ജീവിക്കുന്നത്. വ്യക്തിത്വത്തിനും സാമർത്ഥ്യത്തിനും കഴിവിനും അവരെല്ലാം അവധി കൊടുത്തു. പത്രത്തിലെ റിപ്പോർട്ടറായി ഷെറെഷേവ്സ്കി ജോലി ചെയ്യുകയാണ്. അദ്ദേഹം നേതാക്കളുടെ പത്ര സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുക്കും. വള്ളി പുള്ളി വിടാതെ എല്ലാം റിപ്പോർട്ടു ചെയ്യും. പക്ഷേ അദ്ദേഹം ഒന്നും എഴുതി എടുക്കാറില്ല. എല്ലാം ഓർമ്മയിൽ വച്ചു കൊണ്ടാണ് റിപ്പോർട്ടെഴുന്നത്. എല്ലാവരും അത്ഭുതപ്പെട്ടു. ചീഫ് എഡിറ്റർ അദ്ദേഹത്തെ വിളിച്ച് പരീക്ഷിക്കാൻ തീരുമാനിച്ചു. പഴയ ഒരു ലക്കം ന്യൂസ് പേപ്പറിലെ ഒരു വലിയ ലേഖനം വായിച്ചു കേൾപ്പിച്ചിട്ട് അതെഴുതാൽ ആവശ്യപ്പെട്ടു. സോളമൻ വളളി പുള്ളി വിടാതെ എഴുതിക്കൊടുത്തു. സോളമന്റെ ഈ അസധാരണ ബുദ്ധി ശക്തിയെക്കുറിച്ചറിഞ്ഞ് പ്രസിദ്ധനായ ന്യൂറോ സൈക്കോളജിസ്റ്റ് അദ്ദേഹത്തെക്കുറിച്ച് പഠനം നടത്തി. ആ പഠനഗ്രന്ഥത്തിലൂടെയാണ് സോളമൻ ലോകത്താകമാനം അറിയപ്പെട്ടത്. അദ്ദേഹത്തെ ആളുകൾ ഒരു കാഴ്ചവസ്തുവിനെപ്പോലെ കണ്ട് പുകഴ്ത്തി. The mind of a Monemonist എന്ന പേരിൽ അദ്ദേഹത്തിന്റെ ഓർമ്മ ശക്തി അത്യപൂർവ്വ പ്രതിഭാസമായിരുന്നു. അദ്ദേഹം ക്രമേണ ഒരു പ്രൊഫണനൽ നെമോനിസ്റ്റായിമാറി. സഞ്ചരിക്കുന്ന ഒരു പ്രദർശനശാല പോലെ അദ്ദേഹത്തെ നാടാകെ കൊണ്ടു നടന്നു. ക്യൂ നിന്ന് ആളുകൾ അദ്ദേഹവുമായി സംവദിച്ചു. സഞ്ചരിക്കുന്ന ആ ഷോകളിലൂടെ അദ്ദേഹം ധാരാളം പണം സമ്പാദിച്ചു. കുറേക്കഴിഞ്ഞപ്പോൾ ആ ഷോ കാണാൻ ആളുകളില്ലാതായി. മടുത്തു. പിന്നീട് കൈയ്യിലുള്ള പണമെല്ലാം തീർന്നതോടെ നിത്യചെലവിന് മാർഗ്ഗമില്ലാതായി അവസാന കാലത്ത് അദ്ദേഹം ഒരു ടാക്സി ഡ്രൈവറായി ജോലി ചെയ്താണ് ഉപജീവനം നടത്തിയത്.
അസാധാരണമായ ഓർമ്മശക്തി ഒരു സിദ്ധിവിശേഷമാണ്. അത് ഭൗതിക താല്പര്യത്തിനും ധന സമ്പാദനത്തിനും വേണ്ടി ഉപയോഗിച്ചാൽ ഏറെക്കാലം നിലനില്ക്കില്ല. ആ സിദ്ധിവിശേഷത്തെ മറ്റു കാര്യങ്ങൾക്കു വിനിയോഗിച്ചിരുന്നെങ്കിൽ ചരിത്രം ഷെറെഷേവ്സ്കി ഭാവി മറ്റൊന്നാകുമായിരുന്നു.
(ഓർമ്മ ശക്തിയ്ക്കും ബുദ്ധിയ്ക്കും മനക്കണക്കിനും പ്രഗത്ഭയായിരുന്ന ശകുന്തളാ ദേവിയെക്കുറിച്ച് നമുക്കും അഭിമാനിക്കാം.)
പ്രൊഫ.ജി.ബാലചന്ദ്രൻ