ദൈവം ആരെയെങ്കിലും നശിപ്പിക്കണമെന്നു വിചാരിച്ചാൽ അവർക്ക് ചിത്തഭ്രമമുണ്ടാക്കും എന്ന ഒരു വാക്യം ബൈബിളിലുണ്ട്. അതുപോലെയാണ് കേരളത്തിലെ ഭരണാധികാരികളെ വിധി വേട്ടയാടുന്നത്. അരാജകത്വത്തിന്റെ തേർവാഴ്ചയാണിവിടെ. ഗവർണ്ണറും മുഖ്യമന്ത്രിയും കീരിയും പാമ്പും പോലെയായി. പോലീസുകാർ ക്രിമിനലുകളായി. ജയിലിനുളളിൽ കൊലപ്പുള്ളിയെ ബലാത്സംഗം ചെയ്ത പ്രതി സുഖ ചികിത്സ നല്കുന്നു. നേതാക്കളുടെ ഭാര്യമാർക്ക് വഴിവിട്ട് ഉന്നത ജോലികൾ. പാർട്ടിക്കാർക്കും സ്വന്തക്കാർക്കും ലിസ്റ്റനുസരിച്ച് ജോലി നല്കുന്നു. കത്തും മറുകത്തും പിന്നിലെ കുത്തും നഗരസഭകളിൽ നിത്യ സംഭവങ്ങളാകുന്നു. ബലാൽസംഗങ്ങളും പിടിച്ചുപറിയും നാൾക്കുനാൾ പെരുകുന്നു.
ബോർഡ് മേധാവികൾക്കും മന്ത്രിമാർക്കും 35 ലക്ഷം രൂപയുടെ കാർ. അമ്പതിനായിരം രൂപയുടെ കണ്ണട. കൈക്കൂലി പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും സർക്കാർ ഓഫിസുകളിലും സർവ്വസാധാരണമായിരിക്കുന്നു. പെൻഷൻ കൊടുക്കാൻ കഴിയാതെ ട്രഷറിക്കു താഴിടുന്നു. എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളെല്ലാം കട്ടുമുടിക്കും.
സരിതയുടെ സോളാർ വിവാദത്തിന്റെ പേരിൽ സെക്രട്ടറിയേറ്റ് രാപകൽ വളഞ്ഞവർ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെ ഒളിച്ചു കളിക്കുന്നു. സ്വപ്നാ സുരേഷ് എണ്ണി എണ്ണിപറഞ്ഞ സ്വർണ്ണക്കടത്തും മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരേ ഉന്നയിച്ച ആരോപണങ്ങളും അക്ഷരങ്ങളിൽ കൊത്തിവച്ചിട്ട് നാളേറെയായി. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ സ്വപ്ന സുരേഷിനു ജോലി കൊടുത്തവരെ ദാക്ഷണ്യമില്ലാതെ വേട്ടയാടുന്നു.
ഇതിനകം ഏതാണ്ട് ഒരു ലക്ഷത്തിലധികം പേർക്ക് വഴിവിട്ട് നിയമനങ്ങൾ കൊടുത്തു. പാവങ്ങളായ യുവാക്കൾ പി.എസ്.സി. നിയമനം കാത്ത് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നു. ഉന്നത ബിരുദ്ധം നേടിയവരും വിദ്യാർത്ഥികളും നാടുവിട്ട് അന്യ രാജ്യങ്ങളിലേക്കു ചേക്കേറുന്നു. അവർ തിരിച്ചു വരുന്നുമില്ല.
ആശുപത്രികളിൽ മരുന്നില്ല. കൈയ്യൊടിഞ്ഞു ചെല്ലുന്ന കൂട്ടിയുടെ കൈ മുറിച്ചു മാറ്റുന്നു. മരുന്നു മാറി ഇൻജക്ഷൻ കൊടുത്ത് ജനങ്ങളെ തീരാ രോഗികളാക്കുന്നു.
ഇനിയും കടമെടുക്കാൻ തക്കം പാർത്തിരിക്കുന്നു. കെ.റെയിലിന് കോടിക്കണക്കിനു രൂപ ചെലവഴിച്ചു.അതൊട്ടു ഇനി നടക്കാനും പോണില്ല.എന്നിട്ടും പറയുന്നു കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലന്ന്.
നിരാശരായ കർഷകരും പാവങ്ങളും ആത്മഹത്യ ചെയ്യുന്നു. മാരക ലഹരി മരുന്നുകളുടെ വ്യാപാരം പൊടി പൊടിക്കുന്നു. അനുരഞ്ജനം വൈകിയതുകൊണ്ട് വിഴിഞ്ഞം തീക്കളമായി. വനത്തിലെ തടികൾ വെട്ടി മുറിച്ചു കടത്തുന്നു. ഫുട്ബാളിൽ പോലും മതവികാരം കടത്തി വിടുന്നു.
കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി