—————————————————–
25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ജീവിതത്തിനു പിടിച്ചു കൊടുക്കുന്ന കണ്ണാടിയായിരിക്കണം സാഹിത്യമെന്നു കാനം പറഞ്ഞു. പുരസ്ക്കാരം നല്കുന്നതിലൂടെ സമ്മാനദാതാവും സമ്മാനിതനും ഒരു പോലെ ബഹുമാനിതരാകുന്നു എന്നദ്ദേഹം സൂചിപ്പിച്ചു.
“ഇന്നലെയുടെ തീരത്ത് ” എന്ന പ്രൊഫ.ജി.ബാലചന്ദ്രന്റെ പുസ്തകത്തിനാണ് പുരസ്ക്കാരം. ഹൃദയ രക്തത്തിൽ ചാലിച്ചെഴുതിയ കൃതിയാണ് തന്റെ ആത്മകഥയെന്നു ഗ്രന്ഥകാരൻ പറഞ്ഞു.
യോഗത്തിൽ ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ. എ. ജയ ശ്രീകുമാർ,മോഹൻ ഡി ബാബു എന്നിവർ സംസാരിച്ചു.
#ഇന്നലെയുടെതീരത്ത്
കാൻഫെഡ്
#KANFED

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി