തമിഴ്നാട്ടിൽ ഒരു കാള മത്സരം നടത്തുന്നു. വാലിൽ പിടിച്ച് കാളയെ നിർത്തുന്നവന് 100 പവൻ സമ്മാനം – രാജാവ് പ്രഖ്യാപിച്ചു. ഓടി വരുന്ന കാളയുടെ വാലിൽ പിടിച്ചു നിർത്താൻ യുവാക്കളെല്ലാം തയ്യാറായി നിന്നു. മത്സരം തുടങ്ങാനുള്ള പെരുമ്പറ മുഴങ്ങി. കളത്തിലേക്ക് ആനയെപ്പോലുള്ള ഒരു കാള കൊമ്പു കുലുക്കി മുക്രയിട്ടു കൊണ്ട് ഓടിക്കയറി. അതിന്റെ വലുപ്പം കണ്ടപ്പോൾ തന്നെ മത്സരാർത്ഥികൾ ഞാനൊന്നു മറിഞ്ഞില്ലെന്ന മട്ടിൽ പിൻവാങ്ങി. രണ്ടാമത്തെ കാള കളത്തിലേക്കു വന്നു. പഴയതിനേക്കാൾ വമ്പൻ കാള. പേടിച്ചാരും അടുത്തില്ല.
മൂന്നാമത്തെ കാള കളത്തിലിറങ്ങി. മെലിഞ്ഞ് എല്ലുന്തിയ ഒരു കിഴവൻ കാള. മത്സരാർത്ഥികൾക്കു സന്തോഷമായി. എല്ലാവരും മുന്നോട്ടാഞ്ഞു. വാലിൽ പിടിക്കാൻ ചാടിവീണു. പക്ഷെ….. ആ കാളയ്ക്ക് വാലില്ലായിരുന്നു. എല്ലാവരും ഇളിഭ്യരായി. ചിരിക്കണോ,കരയണോ? അവസരങ്ങൾ പാഴാക്കിയാൽ നിരാശയായിരിക്കും ഫലം.
പ്രൊഫ.ജി.ബാലചന്ദ്രൻ