ആലപ്പുഴ കിഴക്കിന്റെ വെനീസാണെന്നു പറയുമ്പോള്‍ യഥാര്‍ത്ഥ വെനീസ് എന്താണെന്ന് അറിഞ്ഞിരിക്കണമല്ലോ. 2012-ല്‍ ആ നാടുകാണാന്‍ എനിയ്ക്കു ഭാഗ്യം ലഭിച്ചു.! വെനീസിലൂടെ ഒരു ഓട്ടപ്രദക്ഷിണം എന്നുപറയാം. പുണ്യനഗരമായ റോമില്‍ നിന്ന് മൂന്നര മണിക്കൂര്‍ ട്രെയിന്‍ യാത്രയേയുള്ളു വെനീസിലേക്ക് . ‘ സാന്റോലൂസിയാ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തൊട്ടുമുന്നില്‍ ഗ്രാന്റ് കനാലാണ്. അവിടെ വെനീസ് എന്ന മെഡിറ്ററേനിയൻ റാണി നമ്മെ സ്വാഗതം ചെയ്യുന്നു. !
ഇറ്റാലിയൻ വെനീസിന്റെ ജീവരക്തമോടുന്നത് കനാല്‍ ഞരമ്പുകളിലൂടെയാണ്. വള്ളങ്ങളില്‍ യാത്ര ചെയ്ത് വെനീസിന്റെ സൗന്ദര്യമാസ്വദിക്കാം. പഴയ തെരുവുകളിലെ പുരാതന കെട്ടിടങ്ങളെല്ലാം ആകര്‍ഷകമാണ്. ഹോട്ടലില്‍ നിന്നും വാതില്‍ തുറന്നാല്‍ കാലെടുത്തു വയ്ക്കുന്നത് കനാലിലേക്കാണ്. യാത്രാ ബോട്ടുകളും നിരവധിയുണ്ട്. കനാലിന്റെ അരികിലെല്ലാം വഞ്ചികള്‍ കെട്ടിയിട്ടിരിക്കുന്നതും കാണാം.! . വെനീസിന്റെ ഉത്ഭവത്തോളം ചരിത്രമുണ്ട് ആ കൊതുമ്പുവള്ളങ്ങള്‍ക്കെല്ലാം! . 118 ദ്വീപുകള്‍ ചേര്‍ന്നതാണ് വെനീസ്. കടല്‍ വഴിയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനായി അവർ നിരവധി സുരക്ഷിത താവളങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ രൂപപ്പെട്ടതാണ് വെനീസ്. ഒരു ആശ്രമത്തിന്റെ ശാന്തതയും ശീതളിമയുമാണെനിക്കവിടെ അനുഭവപ്പെട്ടത്. ദൂരക്കാഴ്ചയിൽ കറുത്ത അരയന്നങ്ങളെന്നു തോന്നുന്ന ഒട്ടനവധി വള്ളങ്ങൾ! , ‘ഗൊണ്ടോലകള്‍’ എന്നാണ് ആ വള്ളങ്ങൾ അറിയപ്പെടുന്നത്. വള്ളങ്ങളിലൂടെയുള്ള ജല യാത്രകളില്‍ വെനീസിന്റെ ആത്മാവിന്റെ മര്‍മ്മരം കേൾക്കാം, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാം. കനാലിന്റെ തീരത്ത് സുപ്രസിദ്ധമായ ഒരു ഗ്ലാസ്സ് മ്യൂസിയമുണ്ട്. മനോഹരമായ കെട്ടിടത്തിലാണ് മ്യൂസിയം പണി കഴിപ്പിച്ചിരിക്കുന്നത്. . പല രാജ്യങ്ങളിൽ നിന്നുമുള്ള വര്‍ണ്ണഭംഗിയുള്ള വൈവിദ്ധ്യമാര്‍ന്ന ഗ്ലാസ്സ് സാമഗ്രികളും. സ്ഫടിക നിര്‍മ്മിതികൾക്കും പേരുകേട്ടതാണ് ഈ നഗരം.
വെനീസ് റിപ്പബ്ലിക്കിന്റെ ഭരണാധികാരികളായിരുന്ന ഡോജോകളുടെ രാജധാനിയായ ഡോജോ പാലസ് ഇന്നും ഒരു വിസ്മയമാണ് ! . ആ കൊട്ടാരമുറ്റം നിറയെ പ്രാവുകൾ കയ്യടക്കിയിരിക്കുന്നു. കായലിന് തൊട്ടപ്പുറത്ത് ഉച്ചവെയിലില്‍ തിളങ്ങുന്ന ശാന്തമായ കടൽ ഏറെ നയനാനന്ദകരം! വെനീസിലെ സൂര്യാസ്തമയത്തിന്റെ വര്‍ണ്ണരാജികള്‍ നമ്മുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നതാണ്. വൃത്തിയും ഭംഗിയുമുള്ള നഗരം നിറഞ്ഞൊഴുകുന്ന ഇടത്തോടുകളാലും ഓളപ്പരപ്പിലൊഴുകുന്ന വഞ്ചികളാലും സുന്ദരമാണ്. വെനീസിൻ്റെ ആ മനോഹാരിതതയും ആലപ്പുഴയുമായുള്ള സാമ്യവും കണ്ടു കൊണ്ടാണ് വൈസ്രോയിയായ കഴ്‌സന്‍പ്രഭു ആലപ്പുഴയെ കിഴക്കിന്റെ വെനീസ് (Venice of the East) എന്ന് വിശേഷിപ്പിച്ചത്. ഇറ്റലിയുടെ പറുദീസയാണ് വെനീസ് നഗരം. ആലപ്പുഴ നഗരവും കേരളത്തിന്റെ പറുദീസയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രൊഫ ജി ബാലചന്ദ്രൻ. ‘ (ഇന്നലെയുടെ തീരത്ത് )