130 വർഷം മുൻപ് വിവേകാനന്ദ സ്വാമികൾ കേരളത്തിലെ സ്ഥിതി കണ്ട് പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണെന്നാണ്. അതിഭയങ്കരമാണ് കേരളത്തിലെ ഇന്നത്തെ സ്ഥിതിയും. ആഭിചാരക്രിയകളും അന്ധവിശ്വാസവും മന്ത്രവാദവും കൂടോത്രവും മനുഷ്യക്കുരുതിയും മാവേലിയുടെ നാട്ടിൽ പത്തിവിടർത്തിയിരിക്കുന്നു. എത്ര എത്ര അനാചാരങ്ങളും കൊലപാതകങ്ങളുമാണ്. ഇങ്ങനെയുമുണ്ടോ അരും കൊലകൾ. ഐശ്വര്യത്തിനു വേണ്ടി, പണത്തിനു വേണ്ടി, ശത്രുതയ്ക്കു വേണ്ടി, രാഷ്ട്രീയത്തിനു വേണ്ടി കുട്ടക്കൊലയും സ്ത്രീ കുരുതിയും ശിശുഹത്യയും മുടിയഴിച്ചാടുകയാണ്.
ഇത്തരം കൊലകൾ വടക്കേന്ത്യയിലാണ് കൂടുതൽ നടന്നിരുന്നത്. ഇതിന് ഒരറുതി ഉണ്ടാകണമെങ്കിൽ ദുർമന്ത്രവാദത്തിനും ആഭിചാരത്തിനും മനുഷ്യക്കുരുതിയ്ക്കും എതിരെ ശക്തമായ നിയമ നിർമ്മാണം ഉണ്ടാക്കണം.
തിരുവല്ല ഇലന്തൂരിൽ നടന്ന പൈശാചീകമായ നരഹത്യയും നരഭോജനവും അറിഞ്ഞ് നമ്മളാകെ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. ദുർമന്ത്രവാദത്തിന്റെ പേരിൽ ഒഴുക്കിയ ചുടുചോര കേരള മണ്ണിനെ രക്തപങ്കിലവും കളങ്ക പങ്കിലവുമാക്കി. മനുഷ്യൻ ചെകുത്താനാകുന്നതിന്റെ വാർത്തയും ചിത്രങ്ങളുമാണ് നാം കണ്ടത്. ഇങ്ങനെയും ഉണ്ടോ ഒരു നരബലി. രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്ന് അവരുടെ ശരീരാവയവങ്ങളെ വെട്ടിനുറുക്കി അതിൽ നിന്നു വാർന്ന ചോര വീടിനു ചുറ്റും തളിച്ച് നിർവൃതി കൊണ്ട കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം.കുടത്തായിയിൽ നടന്ന കൊലയും സർപ്പത്തെ കൊണ്ട് കൊത്തിച്ച് ഭാര്യയെ വധിച്ചതും സ്ത്രീധനത്തിന്റെ പേരിൽ നടന്ന കൊലകളും കേരളത്തിൽ തുടർക്കഥകളാവുകയാണ്. ഇത്തരം സംഭവങ്ങൾ ഇനിയും ഇവിടെ ആവർത്തിക്കരുത്.
വിവേകാനന്ദ സ്വാമികളുടെ ദീർഘ ദർശനം പ്രസക്തമാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി