ദൈവത്തിന്റെ സ്വന്തം നാട് – ചെകുത്താന്റെ നാടായിത്തീർന്നിരിക്കുന്നു. പുതിയ പ്രതീക്ഷകളും ആഹ്ലാദവുമായിരുന്നു കേരളം പിറവിയെടുത്തപ്പോൾ. എന്നാൽ ഇപ്പോഴോ? കാമുകൻ കാമുകിയെ കഴുത്തറുത്തു കൊല്ലുന്നു. കാമുകി കാമുകന് വിഷം കൊടുത്തു കൊല്ലുന്നു. മക്കൾ മാതാപിതാക്കളെ മർദ്ദിക്കുകയും കൊല്ലുകയും പുറത്താക്കുകയും ചെയ്യുന്നു. ഭർത്താവ് ഭാര്യയെ വെട്ടിക്കൊല്ലുന്നു. മന്ത്രവാദത്തിന്റേയും നരബലിയുടെയും മാംസ ഭുക്കുകളുടെയും നാട്. ദുർമന്ത്രവാദതിനു വേണ്ടി മകളെ നഗ്നയാക്കി പീഡിപ്പിക്കാൻ കൂട്ടു നില്ക്കുന്ന മാതാപിതാക്കൾ.
പോലീസ് സ്റ്റേഷനുകൾ ഇടിക്കൂടുകളും മരണ മുറികളുമായിരിക്കുന്നു. മധുവിന്റെ ലോക്കപ്പു മരണം. വീര ജവാനെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന പോലീസ് സ്റ്റേഷൻ. മാങ്ങാ മോഷ്ടാക്കളും ചൂതുകളിക്കാൻ സ്വർണ്ണം കക്കുകയും ചെയ്യുന്ന പോലിസുകാർ. മാതൃകാ സ്റ്റേഷനുകൾ വികൃത വിളയാട്ടങ്ങളുടെ കേന്ദ്രമായിരിക്കുന്നു.
സ്വപ്ന സുരേഷ് തുറന്നു വിട്ട ഭൂതം രണ്ടു മുൻ മന്ത്രിമാരെയും ഒരു മുൻ സ്പീക്കറേയും പിടികൂടി. മുഖ്യമന്ത്രി ഭാര്യയെയും മകളെയും, കൊച്ചു മകനെയും കൂട്ടി ഉല്ലാസയാത്ര നടത്തിയിട്ട് ഒരു ഉളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുന്നു.
നിയമം ലംഘിച്ചു നടത്തിയ വി.സി, പ്രൊഫസർ നിയമനങ്ങൾ ഗവർണ്ണർ റദ്ദാക്കുന്നു. ഗവർണ്ണറും സർക്കാരും തമ്മിൽ പൊരിഞ്ഞ പോര്. ആരു ജയിക്കും?കണ്ടറിയണം.
ചൈനയിൽ ഷീയും കേരളത്തിൽ പിണറായിയും ഏകാധിപത്യത്തിന്റെ മുത്തുക്കുട ചൂടുന്നു. ലഹരിയുടെ ആറാട്ടാണ് നാടു മുഴുവൻ. പല പേരുകളിൽ പ്രചരിക്കുന്ന പലയിനം ലഹരികൾ അതിനെ പ്രതിരോധിക്കാൻ സർക്കാർ പഴമുറം ഉപയോഗിക്കുന്നു. വീര്യം കൂടിയ വീഞ്ഞ് സർക്കാർ ഉത്പാതിപ്പിക്കുന്നു. മദ്യ വില്പനയുടെ ഔട്ട്ലറ്റുകളും തുറക്കുന്നു. കുഞ്ഞുങ്ങൾ പുതിയ തരം ലഹരിയുടെ അടിമകളാകുന്നു.
റോഡപകടങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ല. റോഡിൽ സർവ്വത്ര കുണ്ടും കുഴിയും വഴിവിട്ടുള്ള നിയമനങ്ങൾ. പി.എസ്.സി നിയമനം കിട്ടാൻ വേണ്ടി വേഴാമ്പലിനെപ്പോലെ യുവാക്കൾ കാത്തിരിക്കുന്നു. തൊഴിൽ രഹിതരായ യുവജനങ്ങൾ ലക്ഷങ്ങളാണ്.
സാധനങ്ങൾക്ക് വാണം പോലെ വില കുതിച്ചുയരുന്നു. ദരിദ്ര നാരായണന്മാർ പൊറുതി മുട്ടുന്നു. തീരദേശത്ത് സമരം കത്തിയെരിയുന്നു. വിഴിഞ്ഞം സമരഭൂമി ആയിരിക്കുന്നു.
മുഖ്യമന്ത്രി ആഭാർടക്കാറുകളിൽ സഞ്ചരിക്കുന്നു. പത്ത് എസ്കോർട്ട് കാറുകൾ വെറേ. ജനങ്ങൾക്കു നരകയാതന, മന്ത്രിമാർക്കു വീണവായന. മെഡിക്കൽ കിറ്റിനും ഓണക്കിറ്റിനും കോടികളുടെ അഴിമതി.
നവോത്ഥാന കേരളത്തിൽ
നടക്കുന്ന കൊള്ളരുതായ്മകൾ എണ്ണിയാലൊടുങ്ങുകയില്ല. ബിരിയാണിച്ചെമ്പും സ്വർണ്ണക്കടത്തും അന്വേഷിച്ചാൽ പലരുടേയും പണി പോകും.
ഇനിയും എത്രയോ കാണാകഥകൾ. പുറത്തുവരാനിരിക്കുന്നു.
എന്നാലും കേരളപ്പിറവി ദിനത്തിൽ നമുക്ക് ആഹ്ലാദിക്കാം
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി