പൈശാചികമായ കൊലപാതകങ്ങൾ നാട്ടിലെമ്പാടും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഈ ക്രൂരതയെ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും പ്രോത്സാഹിപ്പിക്കുന്നത് ഉചിതമല്ല. രാജ്യത്തിൻ്റെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും സമാധാനത്തിനും കളങ്കമേൽപ്പിക്കുന്ന കൊലപാതകങ്ങൾ അവസാനിപ്പിക്കണം. തീവ്രവാദവും ഭീകരവാദവും എങ്ങനെയാണ് രാജ്യങ്ങളെയും മനുഷ്യനെയും ഇല്ലാതാക്കുന്നത് എന്ന് അയൽ രാജ്യങ്ങളിൽ നിന്ന് നമ്മൾ അറിഞ്ഞതാണ്. സഹവർത്തിത്വവും സമാധാനവും ഉറപ്പു വരുത്താൻ രാഷ്ട്രീയ പാർട്ടികളും സർക്കാരും കൈകോർക്കണം. വെട്ടിക്കൊല്ലുകയും കൈ വെട്ടി ദൂരെ ഏറിയുകയും ചെയ്യുന്ന ആൺ കൊലകൾ ഒരു വശത്ത്, സ്ത്രീധനത്തിൻ്റെയും , കുടുംബ കലഹത്തിൻ്റെയും പേരിൽ കൊല ചെയ്യപ്പെടുന്ന സ്ത്രീകൾ മറുവശത്ത്. ഇത് ലജ്ജാകരമാണ്. മാനിഷാദ പറയേണ്ട സാമൂഹിക സാംസ്കാരിക സാഹിത്യ നായകൻമാർ മൗനം വെടിയണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അതിൽ വീഴ്ച വരുത്തുന്നത് ഭൂഷണമല്ല. നമുക്ക് വേണ്ടത് സബർമതിയിൽ നിന്ന് ഗാന്ധി ഉയർത്തിയ അഹിംസയുടേയും സനേഹത്തിൻ്റെയും മന്ത്രമാണ്. നമുക്കൊരുമിക്കാം. സമാധാനത്തിനായ് കൈകോർക്കാം. സ്നേഹത്തോടെ’ .
പ്രൊഫ ജി ബാലചന്ദ്രൻ