കന്യാകുമാരി മുതൽ കാശ്മീർ വരെ 3759 കിലോമീറ്റർ 12 സംസ്ഥാനങ്ങളിലൂടെ രാഹുൽ നടത്തുന്ന ഭാരത് ജോഡോ പദയാത്ര കോൺഗ്രസ്സിന് പുത്തനുണർവ്വ് നൽകും . വലിയ തയ്യാറെടുപ്പോടുകൂടിയാണ് ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്. അതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. പണ്ട് മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയാണ് കോൺഗ്രസ്സിന്റെ സമുജ്ജ്വലമായ ഉയിർത്തെഴുന്നേല്പിന് കളമൊരുക്കിയത്. രാഷ്ട്രീയമായും സംഘടനാപരമായും ദുർബലമായ കോൺഗ്രസ്സിന് ഭാരത് ജോഡോ യാത്ര ഒരു പുതിയ മുഖം നൽകും. 2022 ഒക്ടോബർ 17 ന് AICC പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്.. രാഹുൽ ഗാന്ധി മത്സരത്തിനില്ലെന്നും, ഗാന്ധി നെഹ്റു കുടുംബത്തിനു പുറത്തു നിന്നൊരാൾ AICC പ്രസിഡന്റാകണമെന്നും രാഹുൽ ഗാന്ധി തന്നെ പ്രസ്താവിച്ചു കഴിഞ്ഞു: നല്ലത്. ശശി തരൂർ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന ചർച്ചയും ഉയർന്നു കേട്ടു . കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുറത്ത് വിടണമെന്ന് ശശി തരൂർ ഉൾപ്പെടെ പലരും ആവശ്യപ്പെട്ടിട്ടുണ്ട്.. തീർച്ചയായും അത് ന്യായമായ ആവശ്യമാണ്. സമ്മതിദായകരുടെ പട്ടിക തിരഞ്ഞെടുപ്പിൽ മത്സരിക്കാനുദ്ദേശിക്കുന്നവർക്കെങ്കിലും നല്കാനുള്ള സന്മനസ്സ് കോൺഗ്രസ് നേതൃത്വം കാണിക്കേണ്ടതാണ്. ഇത് തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂർവ്വവുമാക്കാൻ ഉപകരിക്കും. ജനങ്ങൾക്ക് സംശയം ഉണ്ടാക്കുന്നത് ബുദ്ധിപൂർവ്വമല്ല. ! പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി