കോൺഗ്രസ്സ് തിരിച്ചു വരുമോ?

137 വർഷം പ്രായമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ലോകത്തിലെ മഹത്തായ ജനാധിപത്യ-മതേതര-രാഷ്ട്രീയ പ്രസ്ഥാനമാണ്.1885 ഡിസംബർ 28-ാം തീയതി ബോംബെയിലാണ് കോൺഗ്രസ്സിന്റെ പിറവി. എ. ഒ. ഹ്യൂം എന്ന ബ്രട്ടീഷുകാരനാണ് തലതൊട്ടപ്പൻ. WC ബാനർജി മുതൽ മല്ലികാർജ്ജുന ഗാർഖെ വരെ നിരവധി മഹാരഥന്മാർ കോൺഗ്രസ്സിനെ നയിച്ചു. ബ്രിട്ടിഷുകാർക്കെതിരായി സമരം ചെയ്തു ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്നു. ആർനോൾഡ് ടോയിൻ ബീ പറഞ്ഞിട്ടുണ്ട് : “രാഷ്ട്രീയം മോചനങ്ങളുടെ വാഗ്ദാനം ജനങ്ങൾക്കു നൽകുവാൻ ബാദ്ധ്യസ്ഥമാണ് ” (Politics needs promises of redumption) സ്വതന്ത്ര ഇന്ത്യയിൽ പതിനേഴര വർഷം ജവഹർലാൽ നെഹ്റു പ്രധാന മന്ത്രിയായിരുന്നു. ഒന്നു മില്ലായ്മയിൽ നിന്ന് നവ ഭാരതത്തെ സൃഷ്ടിച്ചു. കാലം പിന്നെയും ഒഴുകി. ഇന്ത്യ മുഴുവൻ അടക്കി ഭരിച്ച കോൺഗ്രസ്സിന്റെ കൈയ്യിൽ നിന്ന് 137 വർഷം കഴിഞ്ഞപ്പോൾ ഭരണം ഊർന്നു പോയി. പൂജ്യത്തിൽ നിന്നു തുടങ്ങിയ ബി.ജെ.പി. ഇന്ത്യ ഭരിക്കുന്നു. പല സംസ്ഥാനങ്ങളും കോൺഗ്രസ്സിനെ കൈവിട്ടു. തോൽവിയുടെ തനിയാവർത്തനത്തിൽ നിന്ന് കോൺഗ്രസ്സ് കുതറിക്കുതിക്കാൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെയുളള ജൈത്രയാത്ര ഒരു തീർത്ഥയാത്ര പോലെ കടന്നു പോകുന്ന പ്രദേശങ്ങളിലൊക്കെ വലിയ ആവേശവും ആൾക്കൂട്ടവുമുണ്ട്. ഗാന്ധിജിയുടെ ദണ്ഡി യാത്ര പോലെ ഭാരത് ജോഡോ യാത്ര പുതിയ ഒരനുഭവമാണ് കോൺഗ്രസ്സ് പ്രവർത്തകർക്കും ജനങ്ങൾക്കും സംഭാവന ചെയ്യുന്നത്. യാത്ര പുതിയ ഉർജ്ജം പകർന്നു കൊണ്ട് കോൺഗ്രസ്സിന് ഉയിർത്തെഴുന്നേല്പ് ഉണ്ടാകുമെന്ന പ്രത്യാശയാണ്. കോൺഗ്രസ്സിനുള്ളിലുള്ള പടലപ്പിണക്കം ഒഴിവാക്കണം. ശശി തരുരിനെ പോലെയുളള വരെ കോൺഗ്രസ്സിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരണം. മുൻ കോൺഗ്രസ്സ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ആയിരത്തിലൊരംശം പോലും പ്രതിഭയുള്ളവർ ഇപ്പോൾ കോൺഗ്രസ്സിലില്ല. ബി.ജെ.പി.യെ കോൺഗ്രസ്സിന് ഒറ്റയ്ക്കു നേരിടാൻ പ്രയാസം. പ്രതിപക്ഷങ്ങളെ മുഴുവൻ കോൺഗ്രസ്സിനോടൊപ്പം അണി നിരത്തണം . കേരളം പോലെയുള്ള കൊച്ചു സംസ്ഥാനത്തു പോലും കോൺഗ്രസ്സിന്റെ ഐക്യം ഉറപ്പിക്കാനും അടിത്തറ വരെ ചലിപ്പിച്ച് കോൺഗ്രസ്സ് സന്ദേശം ജനങ്ങളിലെത്തിക്കാനും കഴിയണം. ശബ്ദം കൊണ്ടല്ല സംഘടിച്ചും ആത്മാർപ്പണവും കൊണ്ടാണ് കോൺഗ്രസ്സ് ശക്തി വീണ്ടെടുക്കേണ്ടത്. ചെണ്ട വലിയ ശബ്ദം പുറപ്പെടുവിക്കും. പക്ഷേ അതിന്റെ ഉള്ളു പൊള്ളയാണ്. അതു പോലാകരുത് കോൺഗ്രസ്സ്. പ്രായോഗിക രാഷ്ട്രീയം പരിശോധിച്ചാൽ കോൺഗ്രസ്സ് മാർക്സിസ്റ്റ് പാർട്ടിയെയാണ് മുഖ്യ ശത്രുവായി കേരളത്തിൽ കാണേണ്ടത്. ഇന്ത്യയിലെ മുഖ്യ ശത്രു ബി.ജെ.പി തന്നെ. ഇപ്പോഴുള്ള സമരമുറ നനഞ്ഞ പടക്കങ്ങളാണ്. എതിർ ശബ്ദങ്ങൾ കോഴി കോട്ടുവായിടുന്നതു പോലെയേ ഉള്ളു. എല്ലാ ജാതി മത വർഗ്ഗങ്ങളെയും ഒന്നിപ്പിച്ചു പോരാടാനുള്ള ആർജ്ജവം ഉണ്ടാകണം. തളർന്നു കിടക്കുന്ന കോൺഗ്രസ്സിന് ഒരു കായ കല്പ ചികിത്സ പോലെ രാഹുൽ ഗാന്ധി നല്ല ഇച്ഛാശക്തിയോടെ സാഹസികമായ പദയാത്രയാണു നടത്തുന്നത്. കോട്ടും ജാക്കറ്റുമില്ലാതെ,ഷേവ് പോലും ചെയ്യാതെ നാടു മുഴുവൻ ആവേശം വിതച്ചു കൊണ്ട് പാവപ്പെട്ടവരേയും കുഞ്ഞുങ്ങളേയും മാറോടടുക്കിപ്പിടിച്ചു കൊണ്ടു നടത്തുന്ന ഭാരത് ജോഡോ യാത്ര ഇതര രാഷ്ട്രീയപ്പാർട്ടികൾക്കു ഉൾക്കിടിലമുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ്സ് ചരിത്രത്തിലെ ഒരു ഇതിഹാസമാണ് ഭാരതീയരെ ഒന്നിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പദയാത്ര. മഹാന്മാ ഗാന്ധിയുടെ ദണ്ഡി യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധിയുടെ ദീർഘമായ പദയാത്രാപര്യടനം ചരിത്രം കുറിച്ചിരിക്കുന്നു. കോൺഗ്രസ്സ് ഉണർന്ന്, ജനങ്ങൾ ഉണർന്ന് മതേതരത്വത്തിന് ഒരു പുതിയ അദ്ധ്യായം എഴുതി ചേർത്തിരിക്കുന്നു. വിഭക്തമായി വിഘടിച്ചു നില്ക്കുന്ന പ്രതിപക്ഷങ്ങളെ വിട്ടുവിഴ്ചയോടെ ഒന്നിപ്പിച്ചാൽ ഒരു അങ്കത്തിന് സാദ്ധ്യതയുണ്ട്.പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ