ക്രൈസ്തവ വിശ്വാസം അനുസരിച്ച് ദൈവ കല്പനകൾ പത്ത്’. അത് മനുഷ്യരാശിയുടെ നന്മയ്ക്കും നല്ലനടപ്പിനും വേണ്ടിയുള്ളതാണ്. 10 Commandments നെ അധികരിച്ച് അനേകം സിനിമകളും പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്. ബൈബിളിലും ഖുറാനിലും ഭഗവത് ഗീതയിലും ബുദ്ധിസത്തിലും ഗാന്ധിസത്തിലും ഇത്തരം സൂക്തങ്ങൾ തലമുറകളായി കൈമാറിപ്പോരുന്നു. “പല മത സാരവും ഏകം” എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് മനുഷ്യർ ജീവിച്ചിരുന്നെങ്കിൽ ഭൂമി എന്നേ ഒരു സ്വർഗമാകുമായിരുന്നു.
പത്തു കൽപനകൾ
1. നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു
2. കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5. കൊലപാതകം ചെയ്യരുത്.
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷ്യം പറയരുത്.
9. അന്യൻ്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത്.