ജൂലിയസ് സീസറിനേയും പിന്നെ മാർക്ക് ആന്റണിയേയും വിവാഹം കഴിച്ച ക്ലിയോ പാട്രാ എന്നും ചരിത്രത്തിലെ വിവാദ നായികയാണ്. അമിതമായ ധനാർത്തിയും അടങ്ങാത്ത കാമദാഹവുമുണ്ടായിരുന്ന ക്ലിയോ പാട്ര അതീവ സുന്ദരിയും നയതന്ത്രജ്ഞയുമായിരുന്നു. തന്നെ എതിർത്തവരേയും എതിർക്കുമെന്നു തോന്നിയവരേയും കൊന്നു തുലയ്ക്കാൻ അവർക്കു ഒരു മടിയുമുണ്ടായിരുന്നില്ല. ഏകച്ഛത്രാധിപതിയായി റോമിൽ വാഴുകയെന്നതു മാത്രമായിരുന്നു അവരുടെ താത്പര്യം. ക്ലിയോപാട്രാ എന്ന വാക്കിനർത്ഥം ” അച്ഛന്റെ സൗഭാഗ്യം ” എന്നാണ്. ടോളമി രാജ വംശത്തിന്റെ അവസാന ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. സ്വന്തം സഹോദരൻ ടോളമി പതിനാലാമനെ വിഷം കൊടുത്തു കൊന്നു. സ്വന്തം മകനെ രാജാവാക്കി.
നിറം പിടിപ്പിച്ച കഥകളും ചരിത്രവും കെട്ടു പിണഞ്ഞു കിടക്കുന്ന ജീവിതമാണ് ക്ലിയോ പാട്രയുടേത്. ബി.സി. 300 ആണ് കാലഘട്ടം. ക്ലീയോപാട്രയുടെ സൗന്ദര്യം വിശ്വവശ്യമായിരുന്നു. അവളുടെ മൂക്കിന്റെ അഗ്രം അല്പം വളഞ്ഞിട്ടാണ്. ക്ലിയോ പാട്രയുടെ മൂക്കിന്റെ നീളം കുറഞ്ഞിരുന്നു എങ്കിൽ റോമാ സാമ്രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. അവരുടെ മൂക്കിനെ സാമ്യപ്പെടുത്തിക്കൊണ്ട് ചുണ്ടൻ വളളത്തിന്റെ ചുണ്ടിനെക്കുറിച്ച് ഞാൻ വള്ളം കളി കമന്ററിയിൽ പറഞ്ഞത് പലരും നന്നായി ആസ്വദിച്ചു.
ക്ലിയോ പാട്രയ്ക്കു നാനാഭാഷകൾ വശമുണ്ടായിരുന്നു. അതിലൂടെ കച്ചവട ബന്ധങ്ങൾ മറ്റു നാടുകളുമായി ഊട്ടി ഉറപ്പിച്ചു. അവരുടെ ഒരു വിനോദം കാമുകരെ ഉറക്കറയിലേക്ക് ആകർഷിച്ച് തന്റെ നീണ്ടു കറുത്ത തലമുടി കയർ പോലെ പിരിച്ച് കാമുകരുടെ കഴുത്തിൽ ചുറ്റിഞ്ഞെരിച്ചു കൊല്ലുകയായിരുന്നു. ധൈര്യം പോലെ ക്രൗര്യവും സാമർത്ഥ്യവും അവർക്കുണ്ടായിരുന്നു. ആളുകളെ കൊന്ന് അവരുടെ ശരീരം വെട്ടി നുറുക്കി മത്സ്യങ്ങൾക്കു ഇട്ടു കൊടുക്കും. ചീർത്തു വളർന്ന ആ മത്സ്യങ്ങളെ പാചകം ചെയ്ത് അവർ കഴിച്ചിരുന്നത്രേ. തടവുകാരുടെ മേൽ അവർ കൊടും വിഷം പരീക്ഷിച്ചിരുന്നു. ഉഗ്ര സർപ്പങ്ങളെ കൊണ്ട് തടവുകാരെ കൊത്തിച്ചു കൊല്ലുന്നത് അവർക്കു വിനോദം മാത്രമായിരുന്നു. ക്ലിയോപാട്രായുടെ അന്ത്യവും സർപ്പത്തെ കൊണ്ട് കൊത്തിച്ചാണെന്നു പറയപ്പെടുന്നു. നല്ല സാമർത്ഥ്യവും സിദ്ധിയും ധൈര്യവും ക്രൗര്യവും കാമാർത്തിയുമുള്ള അവരുടെ ജീവിത കഥ ലോക ചരിത്രത്തിലെ പ്രഹേളികയാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി