ഇന്ത്യയുടെ മണ്ണിൽ വീരേതിഹാസം രചിച്ച യുഗപ്രഭാവനാണ് ഗാന്ധിജി ‘ ഗുജറാത്തിലെ പോർബന്തറിൽ ഉദയം ചെയ്ത ആ അഗ്നിനക്ഷത്രം വിശ്വമാനവികതയ്ക്ക് പ്രഭ ചൊരിഞ്ഞ പ്രവാചകനായിരുന്നു. ഗാന്ധിജി പറഞ്ഞ ഏഴ് സാമൂഹിക തിൻമകളിൽ ആദർശ രഹിതമായ രാഷ്ടീയമുണ്ട്. അതിൻ്റെ ഫലം ഇന്നനുഭവിക്കുന്നു. മനുഷ്യത്വരഹിതമായ ശാസ്ത്രമല്ലേ ഹിരോഷിമയിലും നാഗസാക്കിയിലും എല്ലാം നരവേട്ട നടത്തിയത്?.. — ഇനിയും മഹാത്മജി വേണ്ട രീതിയിൽ വായിക്കപ്പെടാതെ പോയാൽ കാലം നമ്മളെ കുറ്റവാളികൾ എന്നു മുദ്ര ചാർത്തും . അതു കൊണ്ട് തന്നെ മഹാത്മാവിനെ കുറിച്ച് അറിഞ്ഞതും അറിയേണ്ടതുമായ കാര്യങ്ങൾ മുഖപുസ്തകത്തിലൂടെ പങ്കുവെയ്ക്കുകയാണ്.
പ്രൊഫ ജി ബാലചന്ദ്രൻ