തീബ്സിലെ ജനങ്ങൾക്കു ആരാധ്യനും പ്രിയങ്കരനുമായിരുന്നു ടൈറേസിയൂസ്. ഭാവിയും വർത്തമാനവും ഭൂതവും ഒരു പോലെ ദർശിക്കാൻ പ്രാപ്തനായിരുന്നു. ടൈറേസിയൂസിന് കാഴ്ച ശക്തിയില്ലായിരുന്നു. എങ്കിലും ആന്തര നയനങ്ങൾ കൊണ്ട് ഭാവികാര്യങ്ങൾ പോലും അദ്ദേഹം അടുത്തറിഞ്ഞു. ടൈറേസിയൂസിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്.
നല്ല ചുറുചുറുക്കും ചുണയുമുളള യുവാവായിരുന്നു. ടൈറേസിയൂസ്. ഒരു നാൾ അദ്ദേഹം കാട്ടുവഴികളിലൂടെ നടക്കുമ്പോൾ അതി സുന്ദരിയായ ഒരു പെൺകിടാവ് അരുവിയിൽ കുളിക്കുന്നതു കണ്ടു. പൂർണ്ണ നഗ്നയായ ആ സുന്ദരിയെ കാമാഭിലാഷത്തോടെ ടൈറേസിയൂസ് ഏറെ നേരം നിർന്നിമേഷനായി നോക്കി നിന്നു. കുളിച്ചു കയറിയ യുവതി കണ്ടത് തന്റെ നഗ്നമേനിയിൽ ആകൃഷ്ടനായി നില്ക്കുന്ന ടൈറേസിയൂസിനെയാണ്. അഥീനി ദേവിയായിരുന്നു അത്. കോപാകുലയായ ദേവി അവനെ ശപിച്ചു. “നിന്റെ കാഴ്ചശക്തി നശിക്കട്ടെ”. ടൈറേസിയൂസ് പെട്ടന്നുതന്നെ അന്ധനായി. ഇതറിഞ്ഞ ആ യുവാവിന്റെ മാതാവ് കരഞ്ഞു കാലു പിടിച്ചപ്പോൾ അഥീനി ദേവി പറഞ്ഞു ശാപം തിരിച്ചെടുക്കാൻ പറ്റില്ല. അഥീനി ദേവിയ്ക്കു അലിവു തോന്നി. ഒരു കാര്യം ചെയ്യാം “അവന്റെ ബാഹ്യ നേത്രങ്ങൾ അന്ധമായിരുന്നാലും അവന്റെ അന്തർ നേത്രങ്ങൾ സജീവമായിരിക്കും. ഭൂത – ഭാവി കാര്യങ്ങൾ അറിയാനുള്ള കഴിവ് അവനുണ്ടാകും.” ദേവി അനുഗ്രഹിച്ചു. തത്ക്ഷണം ഒരു സർപ്പം പ്രത്യക്ഷപ്പെട്ടു. അഥീനി ദേവി സർപ്പത്തോടു കല്പിച്ചു. “നീ ടൈറേസിയൂസിന്റെ കണ്ണുകൾ നക്കിത്തുടക്കുക. പ്രവാചക ശക്തിയും പക്ഷികളുടെ ഭാഷയും അഭ്യസിക്കാൻ ഇയാൾക്കു കഴിയട്ടെ ഇറിക്ക് തേനിയൂസ് എന്ന സർപ്പം ടൈറേസിയൂസിന്റെ കണ്ണു നാവുകൊണ്ട് തഴുകി. അത്ഭുതം. അന്ന് മുതൽ ടൈറേസിയൂസ് ത്രികാലജ്ഞനും ദിർഘദശിയുമായി.
ടൈറേസിയൂസിനെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. പല കാര്യങ്ങളുടെ പ്രവചനം നടത്തിയപ്പോൾ പലരും ടൈറോസിയുസിനു നേരേ കോപാകുലരായി. ഡൽഫിയിലെ പ്രസിദ്ധനായ പ്രവാചകനായി അദ്ദേഹം സർവ്വരാലും അംഗീകരിക്കപ്പെട്ടു.
ഗ്രീസിന്റെ പല ഭാഗങ്ങളിലും പല ദേവതമാർ സ്ഥാപിച്ചിട്ടുള്ള പ്രവചന കേന്ദ്രങ്ങളും പ്രവാചകന്മാരും വെറെ വെറെ ഉള്ളതായി കാണാം.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി