ഗ്രീസിൽ പ്രസിദ്ധമായ പൻഡോരായുടെ പെട്ടി.

ആഹ്ലാദത്തിൽ മതിമറന്ന്, പ്രകൃതിഭംഗിയാസ്വദിച്ച് പാട്ടും പാടി നടന്ന പൻഡോരാ. അവളുടെ ഭർത്താവ് എപ്പിമെത്യൂസ് ആ ഗാനധാരയിൽ ലയിച്ചു കഴിഞ്ഞു കൂടി.

ഒരിക്കൽ ഹെർമസ് ദേവൻ അവിടെയെത്തി. ആകെ നടന്നു ക്ഷീണിച്ച് ഒരു പെട്ടിയും ചുമന്നു കൊണ്ടാണ് വന്നത്. വന്നപാടെ പുൽത്തകിടിയിലിരുന്നു. ഹെർമസ് ദേവൻ ആ ദമ്പതികളോടു പറഞ്ഞു. എനിക്കു ആത്യാവശ്യമായി മറ്റൊരിടം വരെ പോകണം. ഞാൻ തിരിച്ചു വരുന്നതു വരെ ഈ പെട്ടി ഇവിടെ സൂക്ഷിക്കാമോ? അതിനെന്താ ഞങ്ങൾ പെട്ടി സുരക്ഷിതമായി വീട്ടിനുളളിൽ സൂക്ഷിക്കാം.

പക്ഷേ ഒരു കാര്യം ഒരു കാരണവശാലും ഈ പെട്ടി തുറക്കരുത് സമ്മതിച്ചു. പെട്ടി എന്റെ മുറിയിൽ വച്ചോളൂ. ഒരു കുഞ്ഞു പോലും തൊടില്ല: പൻഡോറ പറഞ്ഞു. ഹെർമസ് ദേവൻ യാത്ര പറഞ്ഞിറങ്ങി. പൻഡോരായ്ക്കു ആകാംക്ഷയായി. ഹെർമസ് ദേവന്റെ പെട്ടിയിലുള്ള രഹസ്യമെന്തായിരിക്കും അവർക്ക് ജിജ്ഞാസ അനുനിമിഷം വർദ്ധിച്ചു. കുളിയും ഊണും ഉറക്കവും ഇല്ലാതെ ആകാംക്ഷയോടെ ആ പെട്ടിയിലെന്തെന്ന് നിരീക്ഷിച്ചു കൊണ്ടിരിന്നു. വിറയാർന്ന കരങ്ങളോടെ അവർ ആ പെട്ടിയെ സ്പർശിച്ചു. അതിൽ കെട്ടിയിരുന്ന സ്വർണ്ണ റിബൺ അഴിച്ചു. അതിനുള്ളിൽ ഞരക്കങ്ങളും മൂളലും കേൾക്കാം. അവൾ വിചാരിച്ചു പെട്ടി തുറന്നു നോക്കാം, പിന്നെ അത് അടച്ചു വയ്ക്കാമല്ലോ.

അപ്പോൾ പെട്ടിക്കുള്ളിൽ നിന്ന് ഒരഭ്യർത്ഥന “പൻഡോരാ സുന്ദരീ നീ ഞങ്ങളെ തുറന്ന് വിടൂ”.

സുന്ദരിയെന്ന സംബോധന കേട്ട് അവൾ ആകെ കോരിത്തരിച്ചു വീണ്ടും അപേക്ഷ: സൗന്ദര്യധാമമേ, പൻഡോരാ “ഞങ്ങളെ തുറന്നുവിടൂ”… പെട്ടി തുറക്കാൻ അവൾ വെമ്പൽ പൂണ്ടു . ആരുടേയോ കാൽപ്പെരുമാറ്റം’ ഭർത്താവായിരിക്കും. അദ്ദേഹം വരുന്നതിന് മുൻപ് പെട്ടി തുറന്നടയ്ക്കാം. അവൾ സ്വർണ്ണ റിബൺ പൊട്ടിച്ച് പെട്ടി തുറന്നു……….. ശ്‌ശ് എന്ന ശബ്ദ മുണ്ടാക്കി അതിനുള്ളിൽ നിന്ന് കടന്നലുകൾ പോലെയുള്ള ജീവികൾ പുറത്തേക്കു പറന്നു.

ഭർത്താവ് എപ്പിമെത്യൂസ് അതിവേഗം കടന്നുവന്നു. ആ ജീവികൾ അവരേയും വന്നവരേയും നിന്നവരേയും എല്ലാം കുത്തി മുറിവേൽപ്പിച്ചു. പൻഡോരയും ഭർത്താവുമായി വഴക്കായി. അപ്പോഴേക്കും പെട്ടി അടഞ്ഞു പോയി. വീണ്ടും പെട്ടിക്കുളിൽ നിന്ന് ശബ്ദം: പെട്ടി തുറക്കു നിങ്ങളെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ്.

പൻഡോരേ ഭർത്താവിന്റെ മർദ്ദനമേറ്റു വീണു. അപ്പോൾ പൻഡോരയുടെ ഭർത്താവ് എപ്പിമെസ് രണ്ടും കൽപ്പിച്ച് പെട്ടി തുറക്കൽ തടഞ്ഞു. പൻഡോരയുടെ ജിജ്ഞാസ മനസിലാക്കി എപ്പിമെത്യൂസ് പെട്ടി തുറന്നു. അതിനുളളിൽ നിന്ന് സ്വർണ്ണച്ചിറകുളള ജീവികൾ പറന്നുയർന്ന് ദമ്പതിമാരുടെ മുറിവുകളിൽ പറ്റിയിരുന്നു. നല്ല കുളിർമ്മ. വേദന മാറി.

എപ്പി മെത്യൂസ് ചോദിച്ചു ഇതിന്റെയെല്ലാം അർത്ഥമെന്താണ്. അവർ പറഞ്ഞു: പൻഡോര ആദ്യം തുറന്നു വിട്ടത് തിന്മകളുടെ കീടങ്ങളെയാണ്. അതുമൂലം ലോകത്ത് ഇന്നുവരെയില്ലായിരുന്ന കോപം ഭയം, അഹങ്കാരം, അസൂയ തുടങ്ങിയ തിന്മകൾ സ്വൈരവിഹാരം നടത്തും. ആ തിന്മകൾ ലോകമെങ്ങും ദുഃഖവും വേദനയും പടർത്തും.

” നിങ്ങളുടെ പേരെന്താണ് ആരാണ് നിങ്ങൾ? ‘ അവർ പറഞ്ഞു ഞങ്ങളുടെ പേര് “പ്രതീക്ഷ ” . ദുഃഖവും യാതനയും കൊണ്ടുഴലുന്ന ലോകത്തിന് സുഖവും സ്നേഹവും നല്കാൻ ഞങ്ങൾക്ക് കഴിയും. പ്രതീക്ഷയെ വിട്ടത് ഭാഗ്യമായെന്ന് അവർക്ക് തോന്നി.

നിങ്ങൾ ആദ്യം തുറന്നു വിട്ട കീടങ്ങൾ സൃഷ്ടിക്കുന്ന വേദനയും ദുഃഖവും പരിഹരിച്ച് ജനങ്ങളെ ആശ്വസിപ്പിക്കുകയാണ് ഞങ്ങളുടെ കടമ.

അന്നു മുതലാണ് ലോകത്ത് ദുഃഖവും തിന്മയും പടർന്നത്. അങ്ങനെ വേദനിക്കുന്നവർക്കു ആശ്വാസം പകരാനും പ്രതീക്ഷയ്ക്കു കഴിയും പൻഡോര പെട്ടി തുറന്നപ്പോഴാണ് നന്മയും തിന്മയും ലോകത്ത് വ്യാപിച്ചതത്രേ.

പ്രൊഫ. ജി. ബാലചന്ദ്രൻ

#pandorasbox

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക