——————————————
പ്രാചീന ഗ്രീക്ക് – ഇന്ത്യൻ സംസ്ക്കാരങ്ങൾക്കും തത്ത്വചിന്തകൾക്കും മിത്തുകൾക്കും കഥകൾക്കും കഥാനായകന്മാർക്കും വലിയ സാദൃശ്യങ്ങളുണ്ട്. പുരാണകഥകൾ തന്നെ ഉദാഹരണത്തിനെടുക്കാം. ഭാരതത്തിലെ രാമായണത്തിനും ഹോമർ രചിച്ച ഇലിയഡിനും തമ്മിൽ വലിയ സാമ്യമുണ്ട്. ഭാരതത്തിൽ ദേവ സദസ്സിലെ മേധാവി ദേവേന്ദ്രനാണല്ലോ. ഒളിമ്പസിലെ ദേവാധിപൻ സ്യൂസ് ദേവനാണ്. നമ്മുടെ ദേവേന്ദ്രന്റെ പള്ളിവാളിനു സമമായി സിയൂസ് ദേവനുള്ളത് ഇടിമിന്നലാണ്. സ്വർഗ്ഗവും ഭൂമിയും പാതാളവും ഭരിക്കുന്നത് സ്യൂസ് – പോസിഡോൺ – ഹെയ്ഡസ് ദേവന്മാരാണ്. പരമശിവന്റെ ത്രിശൂലം പോലെ മൂന്നു ശിഖരങ്ങളുളള കുന്തമാണ് പോസിഡോൺ ദേവനുള്ളത്. മഹാ വിഷ്ണുവിനു സാമ്യം ഹെയ്ഡസ് ദേവൻ പള്ളി കൊള്ളുന്നത് പാതാളത്തിലാണ്. രാക്ഷസന്മാരെ ഗദയുമായി എത്തി വധിക്കുന്ന ഭീമനെപ്പോലെ സാഹസ പ്രവൃത്തികൾ ചെയ്യുന്ന ദേവനാണ് ഹെർക്കുലീസ്. കലയുടേയും വിദ്യയുടേയും അധിഷ്ഠാന ദേവിയാണല്ലോ സരസ്വതി. ഗ്രീക്കുകാർക്ക് അറിവിന്റേയും കലയുടേയും ദേവത അഥീനി ദേവിയാണ്. ഗ്രീസിലെ സൗന്ദര്യ ദേവത ആഫ്രോഡിറ്റിയാണെങ്കിൽ ഭാരതീയർക്ക് രതീദേവിയാണ്. അഞ്ചു പൂവമ്പുകളുമായി നടക്കുന്ന കാമദേവനപ്പോലെ ഗ്രീസിൽ ഇറോസ് ദേവൻ അനുരാഗ പാരവശ്യം സൃഷ്ടിക്കുന്ന ദേവനാണ്. മയൻ എന്ന ദേവ ശില്പിയെപ്പോലെ ഗ്രീസിൽ കൊല്ലപ്പണിക്കാരനായ ഹെഫേസ്റ്റുണ്ട്. സകല ഭൂത ധാത്രിയായ പാർവ്വതിയെപ്പോലെ യവനർക്ക് ഹീരാദേവിയുണ്ട്.ഇറോസ് ഉഷകന്യകയാണ്. സൂര്യദേവന്റെ ഉദയം വിളബരം ചെയ്യുന്നത് ഇവരാണ്.
ഗ്രീസിൽ സൂര്യന്റെ സഞ്ചാരം ഏഴു കുതിരകളെ കെട്ടിയ തേരിലാണ് യവനന്മാരുടെ സൂര്യദേവൻ എഴുന്നള്ളുന്നത്. നാലു കുതിരകളെ കെട്ടിയ തേരിലാണ് ഇന്ത്യയിൽ സൂര്യന്റെ സഞ്ചാരം. സൂര്യന്റെ ഘോഷയാത്രയിൽ അരുണൻ സാരഥിയായി നില്ക്കുന്നു.
ഭർത്താവു മരിച്ചാൽ ഭാര്യ ചിതയിൽ ചാടി ആത്മാഹൂതി ചെയ്യുന്ന ആചാരം ഇന്ത്യയിലെപ്പോലെ പണ്ട് ഗ്രീസിലുണ്ടായിരുന്നു.
ഇങ്ങനെ ഒട്ടനവധി സാമ്യങ്ങളുണ്ട് ഭാരത-ഗ്രീക്ക് പുരാണങ്ങൾക്ക്. സാമ്യമുള്ളതു പോലെ പല കല്പനകളിലും വൈസാദ്യശ്യങ്ങളും ചൂണ്ടിക്കാണിക്കാനാവും.
സ്വർഗ്ഗത്തിൽ നിന്ന് ദേവന്മാർ ഭൂമിയിലെത്തി സുന്ദരികളുമായി വേഴ്ച നടത്തുന്ന പല സന്ദർഭങ്ങളും ഇന്ത്യൻ പുരാണങ്ങളിലെന്നപോലെ ഗ്രീക്ക് പൂരാണത്തിലുണ്ട്.
ഇതൊക്കെ ആര്യ സംസ്ക്കാരത്തിന്റെ സ്വാധീനം കൊണ്ട് സംഭവിച്ചതാകാം.
പ്രൊഫ ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി