ചിരിയുടെ രാജാവിന് വിട..ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിരിയുടെ രാജാവിന് വിട. . അതുല്യ നടൻ ഇന്നസെൻ്റ് ഓർമ്മയായി. 1972 ൽ ”നൃത്തശാല” എന്ന സിനിമയിലൂടെയായിരുന്നു ഇന്നസെൻ്റ് വെള്ളിത്തിരയിലേക്ക് കാൽ വച്ചത്. തൻ്റെ അഭിനയ ജീവിതത്തിനിടയിൽ പ്രേംനസീർ മുതൽ മമ്മൂട്ടി വരെയുള്ള മഹാനടൻമാരുമൊത്ത് അദ്ദേഹം അരങ്ങ് കീഴടക്കി. ഹാസ്യാഭിനയത്തിലൂടെ ആളുകളെ ഉള്ളം തുറന്ന് ചിരിപ്പിച്ച ഇന്നസെൻ്റിനെ തേടി ഒട്ടനവധി സിനിമാ പുരസ്കാരങ്ങളും എത്തി. റാംജിറാവ് സ്പീക്കിംഗിൽ മാന്നാർ മത്തായിയായും, കിലുക്കത്തിൽ കിട്ടുണ്ണിയായും അഭിനയിച്ചു തകർത്ത ഇന്നസെൻ്റ് ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തി. സന്ദേശം. കാബൂളിവാല, വിയറ്റ്നാം കോളനി, മിഥുനം, കിലുക്കം , ഗോഡ്ഫാദർ , എന്നീ നൂറുകണക്കിന് സിനിമകളിലെ അദ്ദേഹത്തിൻ്റെ അഭിനയ വൈഭവം എന്നും കലാപ്രേമികൾ ഓർത്തുവയ്ക്കും. ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലൂടെ ഹാസ്യത്തിനപ്പുറത്ത് മികച്ച സ്വഭാവ നടനാവാനും തനിക്ക് കഴിയുമെന്ന് ഇന്നസെൻ്റ് തെളിയിച്ചു. ” കാൻസർ വാർഡിലെ ചിരി ‘ എന്ന ആത്മകഥ’ എഴുതിയും ക്യാൻസർ രോഗബാധിതനായ അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തി. കലാജീവിതത്തിനിടയിൽ രാഷ്ട്രീയ രംഗത്തും ഒരു കൈ നോക്കാൻ അദ്ദേഹം ശ്രമിച്ചു. സി. പി. എമ്മിൻ്റെ പ്രതിനിധിയായി ചാലക്കുടിയിൽ മത്സരിച്ച ഇന്നസെൻ്റിന് ലോകസഭാംഗം എന്ന നിലയിലും പ്രവർത്തിക്കാൻ അവസരം കൈവന്നു. കാലയവനികക്കുള്ളിൽ മറയുമ്പോഴും ഇന്നസെൻ്റിൻ്റെ നിഷ്കളങ്കമായ ചിരി മായുന്നില്ല. ഹൃദയപൂർവ്വമായ പ്രണാമം..

പ്രൊഫ.ജി.ബാലചന്ദ്രൻ.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക