ചിറകിലേറിപ്പറന്ന വേഗത: അലിസൺ ഫെലിക്സ്

അലിസൺ ഫെലിക്സിനെ അറിയില്ലെ?. ഒളിംപിക്സിൽ 10 മെഡലുകൾ നേടിയ അമേരിക്കൻ വനിതാ കായിക (Athlet) താരമാണവർ. അലിസൺൻ്റെ ഒളിംപിക്സ് മെഡൽ വേട്ടയിൽ അവസാനത്തേത് ടോക്കിയോവിലായിരുന്നു. 2020 ആഗസ്ത് 06 ന് … 400 മീറ്റർ റിലേയിൽ അലിസൺ ഫെലിക്സ് വെങ്കല മെഡൽ കരസ്ഥമാക്കി. ടോക്കിയോ ഒളിംപിക്സിൽ സ്വർണവും വെള്ളിയും നേടിയവരേക്കാൾ ലോകത്തിൻ്റെ കണ്ണ് ആ വെങ്കലമെഡൽ കാരിയിലായിരുന്നു. ട്രാക്കിൽ അലിസൺൻ്റെ വേഗതയുടെ കാൽച്ചുവടുകൾ ക്യാമറ പകർത്തുമ്പോൾ ഗാലറിയിൽ അലിസൺൻ്റെ മകൾ രണ്ടു വയസുകാരി ”കാമറിൻ’ ഇരിപ്പുണ്ടായിരുന്നു.
പൊന്നിൻ തിളക്കമുള്ള വെങ്കലം കഴുത്തിലണിഞ്ഞപ്പോൾ , 35 കാരി അലിസൺ ഒരു മധുരപ്രതികാരം വീട്ടി. അതും നൈക്കിയോട്. അതെ, ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഉപകരണ നിർമ്മാണ വിതരണ കമ്പനിയായ NIKE യോട് തന്നെ. ! ലോകത്തിലെ ഏറ്റവും മികച്ച ഓട്ടക്കാരിയായ അലിസൺ 2018 ൽ അമ്മയാവാൻ തീരുമാനിച്ചു. അക്കാര്യം അവർ തൻ്റെ സ്പോൺസറായ NIKE യെ അറിയിച്ചു. ഗർഭിണികൾക്കും അമ്മമാർക്കും സ്പോർട്സിൽ കാര്യമായ ഭാവിയില്ല എന്ന നയമായിരുന്നു കമ്പനിയുടേത് … അതു കൊണ്ടു തന്നെ NIKE , അലിസൺൻ്റെ പ്രതിഫലം 70 % വെട്ടിക്കുറച്ചു. മാതൃത്വത്തിന് കൊതിച്ച ഒരു പെൺകുട്ടിക്കുള്ള ശിക്ഷ ,,, ഒളിമ്പിക്സുകളിൽ നിരവധി സ്വർണങ്ങൾ വാരിക്കൂട്ടിയ ഒരു പെൺകുട്ടി മാതൃത്വത്തിനുള്ള ആഗ്രഹം പറഞ്ഞപ്പോൾ സ്പോൺസർക്ക് പൊള്ളി! അലിസൺൻ്റെ ആത്മാഭിമാനത്തിന് മുറിവേറ്റു. അതോടു കൂടി അവർ NIKE യുടെ പടികൾ ഇറങ്ങി. പണത്തെക്കാൾ ഏറെ മാതൃത്വത്തിന് വില കൽപ്പിച്ചപ്പോൾ അലിസണ് കാമറിൻ എന്ന പെൺകുഞ്ഞ് പിറന്നു. എങ്കിലും ട്രാക്ക് ഉപേക്ഷിക്കാൻ അവർ കൂട്ടാക്കിയില്ല.
അലിസൺ. ” ഗ്യാപ്പ” (അത്‌ലറ്റ) എന്ന സ്ത്രീ സൗഹൃദ കമ്പനിയുമായി പുതിയ കരാർ ഒപ്പിട്ടു. പരിശീലനം ത്വരിതപ്പെടുത്തി . 2020 ഒളിംപിക്സ് ഓട്ടത്തിനായി കഠിനാധ്വാനം ചെയ്തു. നിശ്ചയദാർഢ്യം വീണ്ടെടുത്ത് ഓടിയ ആ ഓട്ടത്തിൽ വെങ്കലമണിഞ്ഞു. ” തൻ്റെ ഓട്ടത്തിന് സാക്ഷിയായ മകൾ കാമറിനെ വാരിപ്പുണർന്നു’. അബല എന്നു പറഞ്ഞ് കയ്യൊഴിഞ്ഞ NIKE യ്ക്ക് അത് കരണത്തേറ്റ അടിയായി,
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലോകോത്തര ഭീമനായ നൈക്കിയോട് പൊരുതിയ അലിസൺ ഫെലിക്സിനാണ് എൻ്റെ ബിഗ് സല്യൂട്ട്. റാണി ലക്ഷ്മി ബായിയും , ക്യാപ്റ്റൻ ലക്ഷ്മിയും, കൽപ്പനാ ചൗളയും , ബചേന്ദ്രിപാലും ഉൾപ്പെടെ അസംഖ്യം വീരാംഗനമാർക്ക് ജന്മം നൽകിയ ഭാരതം എന്നും സ്ത്രീകളുടെ അന്തസ്സ് ഉയർത്തിയിട്ടുണ്ട്.
പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ