ചെകുത്താൻ കയറിയ നാട്

പിണറായി സർക്കാർ അധികാരത്തിലേറിയിട്ട് ഏഴ് വർഷമായി. അദ്ദേഹത്തിന് 75 വയസ്സ് പ്രായമായി. “ദൈവത്തിൻ്റെ സ്വന്തം നാട് ” , ഇപ്പോൾ ചെകുത്താൻ കയറിയ നാടായിരിക്കുന്നു. ലജ്ജിച്ചു തലതാഴ്ത്തേണ്ട സംഭവങ്ങളാണ് മലയാള നാട്ടിൽ ദിനം പ്രതി നടക്കുന്നത്. മുഖ്യമന്ത്രി തന്നെ പറയുന്നു :സർക്കാരുദ്ദ്യോഗസ്ഥരിൽ പലരും അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരാണെന്ന്. കൊല്ലത്തും തിരുവനന്തപുരത്തും മെഡിക്കൽ സർവീസ് സെൻ്റുകൾക്ക് തീ പിടിച്ചു. കള്ളത്തരത്തിൻ്റെ പല രേഖകളും, കാലഹരണപ്പെട്ട മരുന്നുകളും ബ്ലിച്ചിംഗ് പൗഡറും കത്തിനശിച്ചു.തീ കെടുത്തുന്നതിനിടയിൽ രഞ്ജിത്ത് എന്ന അഗ്നിശമന സേനാംഗം ദാരുണമായി മരിച്ചു. ഇതിനുള്ളിൽ രണ്ട് തീപിടുത്തങ്ങൾ സെക്രട്ടറിയേറ്റിനുള്ളിൽ നടന്നു. അതൊക്കെ ഷോർട്ട് സർക്യൂട്ട് ആയിരുന്നുവത്രെ. . ചെങ്കൊടി പിടിക്കാത്തവർക്ക് ജോലി കൊടുക്കരുതെന്ന് SC ST ക്ഷേമ ബോർഡ് പരസ്യമായി നിർദ്ദേശിച്ചു. അവിടെ എഴുത്തു പരീക്ഷയില്ലാതെ ആളുകളെ നിയമിക്കുന്നു. കെ. റെയിൽ പദ്ധതി കാലഹരണപ്പെട്ടപ്പോൾ വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിയുന്നു..

അദാലത്ത് നടക്കുന്നതിൻ്റെ തിരുമുറ്റത്ത് ഒരു വില്ലേജ് അസിസ്റ്റൻ്റ് കൈക്കൂലി വാങ്ങി. അന്വേഷണത്തിൽ ഒരു കോടിയലധികം രൂപ കണ്ടെടുത്തു. കുടം പുളിയും തേനും പേനയും അടിവസ്ത്രവും വരെ കണക്കു പറഞ്ഞു കൈക്കൂലിയായി വാങ്ങിക്കുന്നത് സാക്ഷര കേരളത്തിലാണ്. : പോലീസിൽ വാദിയെ പ്രതിയാക്കുന്ന കേസുകൾ വരെ പെരുകുന്നു. സർവ്വത്ര അരാജകത്വം അഴിഞ്ഞാടുന്നു. സ്റ്റുഡൻറ് പോലീസ് , പുണ്യം പൂങ്കാവനം എന്നീ ജനപ്രിയ പദ്ധതികൾ വഴി ജനശ്രദ്ധ നേടിയവരെ തിരഞ്ഞുപിടിച്ച് സസ്പെൻ്റ് ചെയ്യുന്നു. യൂണിവേഴ്സിറ്റി യൂണിയനിൽ വോട്ടു ചെയ്യാൻ ആൾമാറാട്ടം നടത്തിയതും കുട്ടി സഖാക്കൾ തന്നെയാണ്. ഇരുപത്തിയഞ്ചുകാരൻ്റെ വയസ്സ് 19 ആക്കി മാറ്റി FlRൽ പോലും തിരിമറി നടത്തിയത് പോലീസ് തന്നെയാണ് എന്നത് ലജ്ജാകരമാണ്.. കോളേജ് കാമ്പസുകളിൽ എസ്. എഫ്. ഐ യുടെ അഴിഞ്ഞാട്ടമാണ്. കോളേജുകളിൽ ഇടിമുറികളും ഭീഷണികളും സർവ്വത്ര. നെറികേടുകൾ മറയ്ക്കാൻ ഭരണത്തിൻ്റെ വാർഷികത്തിന് കോടികൾ മുടക്കി പത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകുന്നു. എ-ഐ കാമറയുടെ പേരിൽ സാമ്പത്തിക കൊള്ള നടത്തിയ സർക്കാർ നാണംകെട്ടു . ഇപ്പോൾ ക്യാമറയുടെ മറവിൽ ജനങ്ങളെ പിഴിഞ്ഞ് കൊള്ളപ്പിഴ വസൂലാക്കുന്നു.

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ പെരുകുന്നു. ബസ്സുകളിൽ മാത്രമല്ല , സ്ത്രീകൾക്ക് വഴിയാത്ര നടത്താൻ പോലും കഴിയുന്നില്ല. കാലിയായ ഖജനാവ് നിറക്കാൻ വെള്ളത്തിനും വൈദ്യുതിയ്ക്കും, വീടിനും വരെ കരം വർദ്ധിപ്പിച്ച് ജനങ്ങളെ സർക്കാർ പെരുവഴിയിലാക്കി. പാവങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപെൻഷൻ യഥാസമയം കൊടുക്കുന്നില്ല. ഇതിനെല്ലാം പുറമേ, സി.പി.എം ലെ ശ്രീനിജൻ എം.എൽ.എ കുട്ടികൾക്ക് കാൽപന്ത് കളിക്കാൻ ഗ്രൗണ്ട് തുറക്കാത്ത ധാർഷ്ട്യവും നാം കണ്ടു. പത്തനംതിട്ടയിലെ ഒരു യുവഡോക്ടർ വന്ദനയെ പോലീസ് സാന്നിദ്ധ്യത്തിൽ ഒരു നരാധമൻ കൊലചെയ്തു. അപ്പോൾ മന്ത്രി വീണാ ജോർജ് നടത്തിയ പ്രസ്താവന ഖേദകരമായി.. ആശുപത്രികളിൽ മരുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2 പേർ ആത്മഹത്യ ചെയ്തു. കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ ഗുണ്ടാ വിളയാട്ടം സർവ്വത്ര പെരുകി. ട്രാൻസ്പോർട്ട് പ്രവർത്തനങ്ങൾ താളം തെറ്റി. സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായുള്ള അനർഹ നിയമനങ്ങൾ പെരുകുന്നു. ദുരന്തനിവാരണ ഫണ്ട് സ്വന്തക്കാർക്ക് വീതിച്ചു കൊടുക്കാമെന്ന് ഇടതു സർക്കാർ മാതൃക കാട്ടി. ബ്രഹ്മപുരത്ത് ഉണ്ടായ ദുരന്തം ഇനിയും ആവർത്തിക്കാൻ ഇടയുണ്ട്. മാലിന്യ നിർമ്മാർജനം പ്രഹസനമായി. സെക്രട്ടറിയേറ്റു പോലും മാലിന്യ കേന്ദ്രങ്ങളായി മാറുന്നു. ഇവിടത്തെ മൃഗീയത കണ്ട് കാട്ടുമൃഗങ്ങൾക്കു പോലും നാണം തോന്നി. അവയെല്ലാം നാട്ടിലേക്കിറങ്ങി മനുഷ്യനെ നായാടുകയാണ്. ഇതിനകം 2017 അഴിമതി കേസുകൾ ഉണ്ടായി. അതിൽ എട്ടോ ഒൻപതോ കേസുകളിൽ മാത്രമാണ് നടപടിയുണ്ടായത്. ആയിരക്കണക്കിന് പാവങ്ങൾ പരാതി കൊടുത്തിട്ടില്ല. മാങ്ങ മോഷണം മുതൽ വാദിയെ പ്രതിയാക്കുന്ന പേലീസുദ്യോഗസ്ഥന്മാർ നിരവധി. ഒരു എസ്.പിയുടെ രണ്ട് മക്കൾ ലഹരിയ്ക്കു അടിമകളാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. മുനികുമാരനെ പോലെ ഇരിക്കാതെ മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണം..

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ