ചൈന ചങ്കിലെ ചോരയല്ല

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ സഖാവ് രാമചന്ദ്രൻ പിള്ള എപ്പോഴുമെപ്പോഴും ചൈനയെ പ്രകീർത്തിക്കുന്നതിൻ്റെ ദുരുദ്ദേശം മനസ്സിലാകുന്നില്ല . ഇന്ത്യ – ചീന ‘ഭായി ഭായി’ എന്ന് വിശ്വസിച്ചിരുന്ന നമ്മളെയാണ് ചൈന മുൻപ് ആക്രമിച്ചത്. വയലാറും പുതുശേരി രാമചന്ദ്രനും, എസ്.എൽ പുരവും ചൈനീസാക്രമണത്തെ അന്നു തന്നെ അപലപിച്ചതാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കാനുള്ള മുഖ്യമായ കാരണവും ചൈനയോടുള്ള സമീപനമായിരുന്നു. ചൈന ഇപ്പോൾ പിന്തുടരുന്നത് സോവിയറ്റ് ഏകാധിപതി സ്റ്റാലിൻ്റെ നയങ്ങളാണ്. അവിടെ മാർക്സ് വിഭാവനം ചെയ്ത കമ്യൂണിസമല്ല. കോർപ്പറേറ്റ് മുതലാളിത്തമാണ് നിറഞ്ഞാടുന്നത്.. പിഴുതെറിയണം എന്ന് മാർക്സ് ആഗ്രഹിച്ച ” സ്റ്റേറ്റ് ” (ഭരണകൂടം) ചൈനയിൽ മർദ്ദകോപാധിയാണ്. വർഗ സമരങ്ങളെ അടിച്ചമർത്താനുള്ള ചാട്ടവാറാണ് ചൈനയിലെ ഭരണകൂടം. ടിയാനമൻ സ്ക്വയറിൽ ഒഴുകിയ ചോരപ്പുഴ അതിൻ്റെ സാക്ഷ്യമാണ്.

ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടു രാഷ്ട്രങ്ങൾ ഐക്യത്തിൽ കഴിയണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ ചൈന കുറുക്കുവഴികളിലൂടെ ഇന്ത്യയെ വളഞ്ഞിട്ടാക്രമിക്കുകയാണ്. എന്താണ് അന്ധമായ ഇന്ത്യാ വിരോധത്തിന് കാരണം? ദലൈലാമയ്ക്ക് അഭയം കൊടുത്തതാണോ? . ആ തീരുമാനം ഇന്ത്യയുടെ രാഷ്ട്രീയ പൈതൃകമാണ്.

1962 ൽ മക് മോഹൻ അതിർത്തി രേഖ ലംഘിച്ച് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി , അക്സായി ചിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ മണ്ണ് കയ്യേറി. ഇപ്പോഴും നിർബാധം അക്രമവും നുഴഞ്ഞുകയറ്റവും അവർ നടത്തുന്നു. ലക്ഷക്കണക്കിന് ധീര ജവാൻമാർ കണ്ണടയ്ക്കാതെ കാവൽ നിന്നാണ് ഇന്നും ഇന്ത്യയെ സംരക്ഷിക്കുന്നത്. പിന്നെ എങ്ങനെ ചൈന നമുക്ക് ചങ്കിലെ ചോരയാവും. ?

ഏകാധിപത്യത്തിൻ്റെ ഇരുമ്പു മറകെട്ടി വിമോചന സ്വപ്നം കണ്ട തൊഴിലാളികളെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച് ” മൂലധനം” കുമിഞ്ഞു കൂട്ടുന്ന ചൂഷണാധിഷ്ഠിത “നവ മുതലാളിത്തമാണ് ” ചൈന ഇന്ന് താലോലിക്കുന്നത്. അപ്പോൾ തീർച്ചയായും സാമ്പത്തിക വളർച്ചയുണ്ടാവും. എന്നാൽ സാമ്പത്തിക വികസനം (Economic Devt) ഉണ്ടാവണമെന്നില്ല,

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വരൂപണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും മാത്രമേ ഇന്ത്യയിൽ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയൂ. അപ്പോൾ പ്രതിബന്ധങ്ങളും വികസന മുരടിപ്പും എല്ലാമുണ്ടാവും. ഇന്ത്യക്ക് കടപ്പാട് ചെങ്കൊടിയോടും നക്ഷത്രത്തോടുമല്ല, ത്രിവർണത്തിൽ തിളങ്ങി നിൽക്കുന്ന ധർമ്മചക്രത്തോടാണ്. ഇന്ത്യയിലെ ദരിദ്ര നാരായണൻമാരോടാണ്. ഇന്ത്യ എന്ന സ്വാതന്ത്ര്യത്തിൻ്റെ തണലിൽ കഴിയുന്നവരാണ് തങ്ങളെന്ന ബോധം ചൈനാ ആവേശം തലയ്ക്ക് പിടിക്കുമ്പോൾ കമ്മ്യൂണിസ്റ്റ്കാർ മറക്കുന്നുവോ ? അതിൻ്റെ ഭാഗം തന്നെയാവണം എസ്. രാമചന്ദ്രൻ പിള്ളയുടെ ചൈനാ സ്തുതി.

അദ്ദേഹം കോട്ടയത്ത് പറയുകയും ആലപ്പുഴയിൽ ആവർത്തിക്കുകയും ചെയ്തത് ചൈനയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് .. എന്നാൽ പി ബിയിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് അതത്ര പിടിച്ചില്ല എന്നു തോന്നുന്നു.

അതുകൊണ്ടാവും തിരുവനന്തപുരത്ത് പിണറായി ഇങ്ങനെ പറഞ്ഞത്. ” “സോഷ്യലിസ്റ്റ് രാജ്യമായ ചൈന സാമ്രാജ്യത്വ രാജ്യങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറല്ലെന്ന വിമർശനം ഞങ്ങൾ 2012 കോഴിക്കോട് പാർട്ടി കോൺഗ്രസിൽ ഉന്നയിച്ചിരുന്നു. . ചൈനയോടുള്ള ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപടി തുടരുന്നു””. അത് SRP മനസിലാക്കാത്തത് എന്തുകൊണ്ടാണാവോ ? ഇപ്പോഴും SRP യുടെ മനസ്സിൽ ” ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം ” എന്ന ഇ.എം. എസിൻ്റെ പഴഞ്ചൻ വാക്കുകൾ തന്നെയാണോ ഇടക്കിടക്ക് മുഴങ്ങുന്നത്. എന്തായാലും അതിരുവിട്ട ചൈനാ പ്രേമം അഭംഗിയാണെന്നാണ് എൻ്റെ നിലപാട്.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ