ഇന്ത്യയുടെയും കേരളത്തിൻ്റെയും സാമൂഹിക നവോത്ഥാനത്തിന് അഗ്നി പകർന്ന പ്രതിഭാശാലിയായിരുന്നു സ്വാമി വിവേകാനന്ദൻ. വൈലോപ്പിള്ളി പറഞ്ഞതു പോലെ ” ചോര തുടിക്കും ചെറു കയ്യുകളെ, പേറുക വന്നീ പന്തങ്ങൾ” മനുഷ്യരാശിക്ക് വിവേകാനന്ദ സ്വാമികൾ നൽകിയ ജ്വലിക്കുന്ന ആശയങ്ങൾ ആകാശത്തോളം വ്യാപ്തിയുള്ളതാണ്. 160 വർഷങ്ങൾക്ക് മുമ്പ് സ്വാമികൾ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയമെന്നാണ്. ജാതി മത രാഷ്ട്രീയ ഉച്ചനീചത്വങ്ങളുടെ ഇരുമ്പു ചെരുപ്പിന് കീഴിലാണ് ഇന്നും കേരളം . ഭാരതീയ സംസ്കാരത്തിൻ്റെ ശക്തിയും സൗന്ദര്യവും വിവേകാനന്ദൻ വ്യാഖ്യാനിച്ചു. ചിക്കാഗോയിൽ വച്ച് സഹോദരിമാരെ സഹോദരൻമാരെ എന്ന് മനുഷ്യകുലത്തെ സംബോധന ചെയ്ത വിവേകാനന്ദൻ്റെ വാക്കുകൾ ഇന്നും ലോകജനതയുടെ കാതുകളിൽ മുഴങ്ങുന്നു. സിസ്റ്റർ നിവേദിതയുടേയും ടോൾസ്റ്റോയിയുടേയും പഠനങ്ങളിൽ നിന്നാണ് ഗാന്ധിജി പോലും ആ മഹത്വത്തെ മനസിലാക്കിയത്. കേരളം മാത്രമല്ല ഇന്ത്യ തന്നെ ഒരു ഭ്രാന്താലയമായി തീർന്നിരിക്കുന്നു. 40 വയസ്സു തികയുന്നതിനു മുൻപ് പൊലിഞ്ഞു പോയ ആ അഗ്നി നക്ഷത്രം യുവതയോട് ആഹ്വാനം ചെയ്തത് ശക്തരാവാനും ഉദ്ബുദ്ധരാവാനുമായിരുന്നു. പ്രൊഫ ജി ബാലചന്ദ്രൻ ‘
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി